അനധികൃത സ്വത്ത് സമ്പാദന കേസ്: കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബാബുവിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി. 2007 മുതല്‍ 2016 വരെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ച് വരുത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
മുന്‍പ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. കെ ബാബുവിന് നൂറ് കോടിയുടെ സ്വത്തുണ്ടെന്നും ഇതില്‍ 41 ശതമാനം അനധികൃതമായി സമ്പാദിച്ചതാണെന്നും കാട്ടി 2018ല്‍ കെ ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുത്ത് കെ ബാബുവിനെ ഇഡി ചോദ്യം ചെയ്തത്. മന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കെ ബാബുവിനെതിരായ പ്രധാന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."