വാട്‌സ്ആപ്പിലുള്ള ഫോട്ടോയും വീഡിയോയും നഷ്ടമാവില്ല; എല്ലാം ഡ്രൈവില്‍ സുരക്ഷിതം
വാട്‌സ്ആപ്പിലുള്ള ഫോട്ടോയും വിഡിയോയും നഷ്ടമാവില്ല
ഫോണ്‍ മാറ്റുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ചാറ്റ് ബാക്കപ്പുകളും വാട്‌സ്ആപ്പിലെ ഫോട്ടോസും നഷ്ടമാകുന്നത്. എന്നാല്‍ ഇനി ഒരു ഡാറ്റയും നഷ്ടമാവില്ല. വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പ് ഇനി നേരേ ഗൂഗിള്‍ ഡ്രൈവില്‍ സേവ് ആകും. വാട്ട്‌സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജിമെയില്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട സ്റ്റോറേജ് സ്‌പേസ് ഉപയോഗിച്ചാണ് വാട്ട്‌സ്ആപ്പ് ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റ് ബാക്കപ്പുകള്‍ നടത്തുന്നത്. ഗൂഗിള്‍ ഫോട്ടോ, ജിമെയില്‍ എന്നിവ കൂടാതെ വാട്ട്‌സ്ആപ്പിലെ വിവരങ്ങളും ഇനി മുതല്‍ ഡ്രൈവില്‍ ഇടം പിടിക്കും.
ഇതൊഴിവാക്കാനുള്ള ഓപ്ഷനുമുണ്ട്. പുതിയ ഫോണിലേക്ക് മാറുമ്പോള്‍ ബില്‍റ്റ്ഇന്‍ വാട്ട്‌സ്ആപ്പ് ചാറ്റ് ട്രാന്‍സ്ഫര്‍ ടൂള്‍ ഉപയോഗിക്കാനും അവസരമുണ്ട്. ഇതിന് പഴയ ഫോണും പുതിയ ഫോണും വൈഫൈ നെറ്റ്‌വര്‍ക്കിനാല് കണക്ടഡ് ആയിരിക്കണം എന്ന നിബന്ധനയുണ്ടാകാം.
വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്യുമ്പോള്‍ ചിത്രങ്ങളും വീഡിയോകളും ഒഴിവാക്കുക എന്നതും ലഭ്യമായ ഒരു ഓപ്ഷനാണ്. ഇതിനായി വാട്ട്‌സ്ആപ്പ് സെറ്റിങ്‌സ് ചാറ്റുകള്‍ ബാക്കപ്പ് എന്നതിലേക്ക് പോയി വാട്ട്‌സ്ആപ്പ് ഗൂഗിള്‍ ഡ്രൈവില്‍ ബാക്കപ്പ് പ്രോസസ്സ് ആരംഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാകും. ഗൂഗിള്‍ ഡ്രൈവ് ചാറ്റ് ബാക്കപ്പ് പ്രക്രിയയിലാണെങ്കില്‍ 'നിങ്ങളുടെ ചാറ്റുകളും മീഡിയയും നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിന്റെ സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യുക. വാട്ട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം അവ ഒരു പുതിയ ഫോണില്‍ പുനഃസ്ഥാപിക്കാം ' എന്ന നോട്ടിഫിക്കേഷന്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."