52-ാം യുഎഇ ദശീയാഘോഷം: 52 രുചിപ്പെരുമയുമായി 'അരോമ'
ദുബൈ: യുഎഇയുടെ 52-ാം ദേശീയാഘോഷവുമായി ബന്ധപ്പെട്ട് 52 രുചികളടങ്ങിയ 'അരോമ' പാചക ഗ്രന്ഥം പുറത്തിറങ്ങി. ഷാര്‍ജ അല്‍മീഖാത്ത് പാര്‍ട്ടി ഹാളില്‍ ഒരുക്കിയ ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍ ടേസ്റ്റി ഫുഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ പി.സി മജീദിന് ആദ്യ പ്രതി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മാനേജിംഗ് കമ്മിറ്റിയംഗം നസീര്‍ കുനിയില്‍, ഷാര്‍ജ-കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് അബ്ബാസ്, റംഷാദ് അബ്ദുല്‍ റഹിമാന്‍ ഷാലിയുദ്ദീന്‍ (മെഹ്ഫില്‍ ബിരിയാണി), അജീഷ് (കുക്ക്ബുക് റെസ്റ്റോറന്റ്), ഷമീര്‍ ഹാഷിഖ് (കാലിക്കറ്റ് ഗ്രില്‍ റെസ്റ്റോറന്റ്), 'അരോമ' ജനറല്‍ മാനേജര്‍ സാദിഖ് ബാലുശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
യുഎഇയിലെ പ്രശസ്ത റെസ്റ്റോറന്റുകളുടെയും ജ്യൂസ് ഷോപ്പുകളുടെയും മറ്റു ഭക്ഷ്യ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ ഈ പുസ്തകം ഭക്ഷ്യ പ്രേമികള്‍ക്ക് ഏറെ താല്‍പര്യമുണര്‍ത്തുന്നതാകുമെന്ന് സാദിഖ് ബാലുശ്ശേരി പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."