ഒറ്റച്ചാര്‍ജിന് 500 കി.മീ പോകാം; വില 12 ലക്ഷം, മഹീന്ദ്രയുടെ തുറുപ്പ് ചീട്ടെത്തുന്നു
ഇലക്ട്രിക്ക് കാര്‍ മാര്‍ക്കറ്റിലേക്ക് മഹീന്ദ്ര അവതരിപ്പിച്ച തങ്ങളുടെ സ്വന്തം ഇ.വിയാണ് XUV400. മാര്‍ക്കറ്റില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ച വാഹനത്തിന് ശേഷം ഇ.വി മാര്‍ക്കറ്റിലേക്ക് പുതിയ കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.BE.05 എന്ന ഇലക്ട്രിക് കാറിനെയായിരിക്കും കമ്പനി ഇന്ത്യന്‍ നിരത്തുകളിലേക്ക് അടുത്തതായി മത്സരത്തിനിറക്കുക. ഇതിനോടകം തന്നെ BE.05 എന്ന കാര്‍ നിരത്തില്‍ പരീക്ഷണം നടത്തുന്ന ചിത്രങ്ങള്‍ പല വെബ്‌സൈറ്റുകളും പുറത്ത് വിട്ടിരുന്നു.
കൂപ്പെ പോലെയുള്ള ഡിസൈനാണ് വാഹനത്തിനുണ്ടാവുക എന്നാണ് പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. മികച്ച ഡിസൈനില്‍ പുറത്തിറങ്ങുന്ന വാഹനത്തില്‍ മികച്ച ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും കമ്പനി ശ്രമിച്ചിട്ടുണ്ട്.BE.05 ഇവിയുടെ ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം മോഡലിന് ടച്ച് അധിഷ്ഠിത കണ്‍ട്രോളുകളുള്ള ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഡാഷ്‌ബോര്‍ഡില്‍ രണ്ട് വലിയ സ്‌ക്രീനുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്‌ക്രീന്‍ ടച്ച്‌സ്‌ക്രീന്‍ യൂണിറ്റായും ഡ്രൈവര്‍ ഡിസ്‌പ്ലേയായും പ്രവര്‍ത്തിക്കും.
മറ്റിടങ്ങളില്‍ ഫ്രണ്ട് ആംറെസ്റ്റിലേക്ക് നീളുന്ന ഒരു സെന്റര്‍ കണ്‍സോള്‍ ഇന്‍സേര്‍ട്ട്, എയര്‍ക്രാഫ്റ്റ്‌സ്‌റ്റൈല്‍ ഗിയര്‍ ലിവര്‍, ഓട്ടോഡിമ്മിംഗ് ഐആര്‍വിഎം എന്നിവയും ഇന്റീരിയറിന് മിഴിവേകും.പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് 2025ലായിരിക്കും മഹീന്ദ്രയുടെ BE.05 ഇലക്ട്രിക് എസ്‌യുവി ഇന്ത്യന്‍ നിരത്തുകളിലേക്കെത്തുക. ഒറ്റച്ചാര്‍ജില്‍ 500 കി.മീ റേഞ്ച് പ്രതീക്ഷിക്കപ്പെടുന്ന ഈ കാറിന് 12 ലക്ഷം രൂപമുതലായിരിക്കും എക്‌സ്‌ഷോറൂം വില വരുക.
Content Highlights:Mahindra BE05 Rall E to be launched in October 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."