HOME
DETAILS
MAL
പാലക്കാട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
backup
January 31 2024 | 16:01 PM
പാലക്കാട്: കോട്ടായിയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കോട്ടായി നുരയോട് വീട്ടില്‍ അജീഷ് (39) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8:30ന് കോട്ടായി മേജര്‍ റോഡ് കണ്ടത്താര്‍ കാവിന് സമീപത്തായിരുന്നു അപകടം.
മരം കയറ്റിവന്ന ലോറിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണംതെറ്റി ഇടിക്കുകയായിരുന്നു. അജീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാലക്കാട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."