HOME
DETAILS
MAL
ഡ്രൈവർമാരുടെ ശ്രദ്ധക്ക്; യുഎഇയിൽ ഇന്ന് മുതൽ പുതുക്കിയ ഇന്ധന വില നൽകണം
backup
February 01 2024 | 03:02 AM
ഡ്രൈവർമാരുടെ ശ്രദ്ധക്ക്; യുഎഇയിൽ ഇന്ന് മുതൽ പുതുക്കിയ ഇന്ധന വില നൽകണം
അബുദാബി: യുഎഇയിൽ വാഹനമോടിക്കുന്നവർ ഇന്ന് മുതൽ പുതുക്കിയ ഇന്ധന വില നൽകേണ്ടിവരും. ജനുവരി 31 ന് പ്രഖ്യാപിച്ച ഇന്ധന വില പ്രകാരം പെട്രോളിന് ഉയർന്ന വിലയും ഡീസലിന് കുറഞ്ഞ വിലയുമാണ് നൽകേണ്ടത്. 2024 ജനുവരിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ധന വില നിരീക്ഷണ സമിതി ഫെബ്രുവരിയിൽ പെട്രോൾ വില ലിറ്ററിന് 5 മുതൽ 6 ഫിൽസ് വരെ വർധിപ്പിച്ചു. ഡീസൽ വില ലിറ്ററിന് 1 ഫിൽ കുറച്ചു. ഫെബ്രുവരി 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും.
ഊർജ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഇന്ധന വില എല്ലാ മാസവും നിർണ്ണയിക്കപ്പെടുന്നു. എണ്ണയുടെ ശരാശരി ആഗോള വില അനുസരിച്ച്, കൂട്ടിയോ കുറവോ, ചേർത്തതിന് ശേഷം ആണ് പുതിയ വില നിശ്ചയിക്കാറുള്ളത്.
ഫെബ്രുവരിയിൽ നൽകേണ്ട പെട്രോൾ വില ഇങ്ങനെയാണ്
Super 98 petrol - Dh2.88
Special 95 petrol - Dh2.76
E-plus 91 petrol - Dh2.69
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."