ഗ്യാന്‍വാപിയില്‍ പൂജ അനുവദിച്ച വിധിക്കെതിരായ ഹരജി: ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രിം കോടതി
ഗ്യാന്‍വാപിയില്‍ പൂജ അനുവദിച്ച വിധിക്കെതിരായ ഹരജി: ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുവാദം നല്‍കുന്ന വരാംണസി കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി. ഹരജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. അടിയന്തിരമായി പരിഗണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രിയാണ് മസ്ജിദ് കമ്മിറ്റി ഹരജി സമര്‍പ്പിച്ചത്. രാത്രിയില്‍ തന്നെ മസ്ജിദില്‍ പൂജ നടത്തുമെന്ന ആശങ്ക പ്രകടിപ്പിച്ചായിരുന്നു ഹരജി. സുപ്രിം കോടതി രജിസ്ട്രാറുടെ വസതിയിലെത്തിയാണ് ഹരജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം സ്വീകരിച്ച ശേഷം അറിയിക്കാമെന്ന് രജിസ്ട്രാര്‍ മറുപടി നല്‍കി. പിന്നീട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗ്യാന്‍വാപി മസ്ജില്‍ പൂജ നടത്താന്‍ അനുമതി നല്‍കി വാരണാസി ജില്ലാ കോടതി ഉത്തരവിട്ടത്. ഏഴ് ദിവസത്തിനുള്ളില്‍ പൂജ നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി. പൂജയ്ക്ക് അനുമതി തേടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്.
ഗ്യാന്‍വാപി മസ്ജിദിന് താഴെ നാല് നിലവറകളാണുള്ളത്. ഇതില്‍ ഒരെണ്ണം വ്യാസ് കുടുംബത്തിന്റെ അധീനതയിലാണെന്നും പരമ്പരാഗതമായി ഇവിടെ പൂജ നടന്ന് വന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്. പൂജ നടത്താനുള്ള ആവശ്യം അംഗീകരിച്ച കോടതി ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.
പൂജനടത്താന്‍ ഹിന്ദുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനായി ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേക്കായി സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഈ നിലവറ സീല്‍ ചെയ്തിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളില്‍ പൂജ ആരംഭിക്കുമെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."