HOME
DETAILS

പേയ്ടിഎമ്മിനെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക്; ഫെബ്രുവരി 29 ന് ശേഷം വിവിധ സേവനങ്ങൾക്ക് വിലക്ക്

  
backup
February 01 2024 | 06:02 AM

rbi-took-action-against-paytm

പേയ്ടിഎമ്മിനെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക്; ഫെബ്രുവരി 29 ന് ശേഷം വിവിധ സേവനങ്ങൾക്ക് വിലക്ക്

ന്യൂഡൽഹി: ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ വീണ്ടും നടപടിയെടുത്തത് റിസർവ് ബാങ്ക്. പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവ മരവിപ്പിച്ചാണ് റിസർവ് ബാങ്കിന്റെ നടപടി. ഫെബ്രുവരി 29ന് ശേഷം ഇവയിൽ പണം നിക്ഷേപിക്കാനാകില്ല.

എന്നാൽ, ഫെബ്രുവരി 29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്ക് ഉപയോഗിക്കുന്നതിനോ തടസ്സമില്ല. എന്നാൽ, ബാലൻസ് തുക തീർന്നാൽ പിന്നീട് ഈ സേവനം ഉപയോഗിക്കാനാവില്ല. 29ന് ശേഷം പേയ്ടിഎം ബാങ്ക് അക്കൗണ്ടുകളിലേക്ക് മറ്റുള്ളവർക്കും പണമയയ്ക്കാനാകില്ല. എന്നാൽ അക്കൗണ്ടിലും വോലറ്റിലുമുള്ള തുകയുടെ പലിശ, ക്യാഷ്ബാക്ക്, റീഫണ്ട് തുടങ്ങിയവ ലഭിക്കുന്നതിനു തടസ്സമില്ല.

ഉദാഹരണത്തിന്, നിങ്ങൾ പേയ്ടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവരാണെങ്കിൽ ഫെബ്രുവരി 29ന് ശേഷം അത് ഉപയോഗിക്കാനാവില്ല. എന്നാൽ അതിൽ പണം ബാക്കി ഉണ്ടെങ്കിൽ ഫെബ്രുവരി 29 കഴിഞ്ഞ് പണം തീരുന്നത് വരെ ഉപയോഗിക്കാം. എന്നാൽ വീണ്ടും റീചാർജ് ചെയ്യാൻ പറ്റില്ല. അതിൽ മിച്ചമുള്ള തുക മാത്രമേ ഉപയോഗിക്കാനാകൂ. തുക തീർന്നാൽ ഈ ഫാസ്ടാഗ് ഉപേക്ഷിച്ച് പുതിയ കമ്പനിയുടെ ഫാസ്ടാഗ് സ്റ്റിക്കർ വാഹനത്തിൽ പതിക്കേണ്ടി വന്നേക്കാം. അതേസമയം, ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

എന്നാൽ, പേയ്ടിഎം നൽകുന്ന യുപിഐ സേവനത്തെ നിലവിൽ ബാധിച്ചിട്ടില്ല എന്നാണ് വിവരം. മറ്റൊരു ബാങ്കിങ് സേവനവും ഫെബ്രുവരി 29നു ശേഷം പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനു നൽകാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago