HOME
DETAILS
MAL
അഞ്ച് വയസുകാരിയുടെ മരണത്തിൽ കുറ്റാരോപിതയായ മാതാവിനെ കോടതി വെറുതേവിട്ടു
backup
February 01 2024 | 07:02 AM
അഞ്ച് വയസുകാരിയുടെ മരണത്തിൽ കുറ്റാരോപിതയായ മാതാവിനെ കോടതി വെറുതേവിട്ടു
കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റാരോപിതയായ അമ്മയെ കോടതി വെറുതെവിട്ടു. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ഡിവളപ്പിലെ അഞ്ച് വയസുകാരി ഫാത്തിമ റനയുടെ മരണത്തിൽ അറസ്റ്റിലായ മാതാവ് സമീറയെയാണ് കോടതി വെറുതെവിട്ടത്. സാഹചര്യത്തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെവിട്ടത്. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി.
റനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലാണ് അമ്മയെ വെറുതെവിട്ടത്. 2021 ജൂലൈ 7 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദുർമന്ത്രവാദത്തിന്റെ മറവിൽ കുട്ടിയെ മാതാവ് കൊലപ്പെടുത്തിയെന്നായിരുന്നു പൊലിസ് കണ്ടെത്തൽ. എന്നാൽ ഇവർ കുറ്റംചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും സാഹചര്യത്തെളിവുകൾ കുട്ടിയുടെ അമ്മയ്ക്ക് എതിരല്ലെന്നും കോടതി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."