'എംപവര്‍ മാര്‍ട്ട് ദിര്‍ഹം 100' ബിസ്മി ഹോള്‍സെയില്‍ മെഗാ ഫെസ്റ്റ്
ദുബായ്: യുഎഇയില്‍ മാത്രമല്ല, ഒരുപക്ഷേ ലോകത്ത് തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ബിസ്മി ഹോള്‍സെയില്‍ മെഗാ ഫെസ്റ്റ് സംരംഭക രംഗത്തെ ശാക്തീകരണത്തിന് പുതിയ രൂപഭാവങ്ങള്‍ നല്‍കുന്നതിനോടൊപ്പം, ഏവര്‍ക്കും അവസരങ്ങളും പ്രദാനം ചെയ്യുന്നു.
2024 ജനുവരി 1 മുതല്‍ മാര്‍ച്ച് 24 വരെ നീണ്ടുനില്‍ക്കുന്ന ബിസ്മി ഹോള്‍ സെയില്‍ മെഗാ ഫെസ്റ്റിലൂടെ യുഎഇയില്‍ പുതിയ സംരംഭകനാവാന്‍ -അതും ഒട്ടും പണം മുടക്കാതെ -അത്യുഗ്രന്‍ അവസരമൊരുങ്ങുന്നു.
2024 മാര്‍ച്ച് 14 വരെ നീണ്ടു നില്‍ക്കുന്ന 'എംപവര്‍ മാര്‍ട്ട് ദിര്‍ഹം 100' എന്ന മെഗാ ഫെസ്റ്റിലൂടെ നല്‍കുന്നത് രണ്ടു സിട്രോണ്‍ സി4 കാറുകള്‍, സ്വര്‍ണ നാണയങ്ങള്‍, ഐഫോണുകള്‍, ടിവി സെറ്റുകള്‍, ടാബ്‌ലറ്റുകള്‍, ഗിഫ്റ്റ് വൗചറുകള്‍ തുടങ്ങിയ നിരവധി സമ്മാനങ്ങളാണ്.
എന്നാല്‍, സമ്മാനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മെഗാ സമ്മാനം ഇതൊന്നുമല്ല; ഏതെങ്കിലും ബിസ്മി ഹോള്‍സെയില്‍ ഔട്‌ലെറ്റില്‍ നിന്നും റീടെയില്‍ ഉപയോക്താക്കള്‍ 100 ദിര്‍ഹമോ, അല്ലെങ്കില്‍ മൊത്ത വ്യാപാര ഉപയോക്താക്കള്‍ 300 ദിര്‍ഹമോ അതില്‍ക്കൂടുതലോ സംഖ്യക്ക് പര്‍ചേസ് ചെയ്യുമ്പോള്‍ സ്വന്തമായി ഒരു മിനി മാര്‍ട്ട് കരസ്ഥമാക്കാനുള്ള അസുലഭാവസരം കൈവരികയാണ് എന്നതാണ്. ലൈസന്‍സ്, ഇന്റീരിയര്‍ ഡിസൈന്‍, പൂര്‍ണമായും സ്‌റ്റോക്ക് ചെയ്ത സാധന സാമഗ്രികള്‍ എന്നിവ തികച്ചും സൗജന്യം! മാത്രമല്ല, വിജയികള്‍ക്ക് -അവര്‍ ബിസിനസ് രംഗത്ത് പരിചയമുള്ളവരോ പുതിയവരോ ആവട്ടെ -ബിസിനസ് അക്കൗണ്ടിംഗ്, ലോജിസ്റ്റിക്‌സ്, സപ്‌ളൈ ചെയിന്‍, കസ്റ്റമര്‍ സര്‍വീസ് എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ മൂന്നു മാസത്തെ പരിശീലനവും വാഗ്ദാനം ചെയ്യുന്നു.
പൂര്‍ണമായും സജ്ജീകരിച്ചിരിക്കുന്ന ഒരു മിനി മാര്‍ട്ട് യുഎഇയില്‍ സ്വന്തമാക്കാനും പ്രവര്‍ത്തിപ്പിക്കാനും അടുത്ത തലമുറക്ക് കൈമാറാനുമുള്ള അവസരമാണിത്. ബിസ്മിയുടെ പിന്തുണയുള്ള ഒരു കിടിലന്‍ സംരംഭം!!
നെസ്‌ലെ, യൂണിലീവര്‍, കൊക്കകോള, മറ്റ് ആഗോള- പ്രാദേശിക ബ്രാന്‍ഡുകളുമായി സഹകരിച്ച് ബിസ്മി ഹോള്‍സെയില്‍ അവതരിപ്പിക്കുന്ന 'എംപവര്‍ മാര്‍ട്ട് ദിര്‍ഹം 100' എന്ന മെഗാ ഫെസ്റ്റ് ഇതിനകം തന്നെ യുഎഇയിലെ മുഴുവന്‍ സമൂഹങ്ങളുടെയും സജീവ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നു.
ബിസ്മി ഹോള്‍സെയില്‍ വ്യാപാരത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പി.എം ഹാരിസ് ഈ മെഗാ ഫെസ്റ്റിന്റെ സ്വീകാര്യതയില്‍ അത്യധികം ആവേശഭരിതനാണ്. ''ലോകത്തിലെ തന്നെ ആദ്യത്തേതായ ഇത്തരമൊരു കാമ്പയിന്‍ ആരംഭിക്കാനാകുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. ഉപയോക്താക്കള്‍ക്ക് ഏതാനും സമ്മാനങ്ങള്‍ നറുക്കെടുപ്പിലൂടെ നല്‍കുന്നതിലല്ല, യുഎഇയുടെ സവിശേഷമായ സംരംഭക മനോഭാവത്തെ അംഗീകരിച്ചും ആദരിച്ചും രൂപകല്‍പന ചെയ്തിട്ടുള്ള ഒരു സമ്മാന പദ്ധതിയാണ് 'എംപവര്‍ മാര്‍ട്ട് ദിര്‍ഹം 100' എന്നത്.
ബിസ്മി ഹോള്‍സെയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ ഹാരിസ് കൂട്ടിച്ചേര്‍ക്കുന്നത് ഇങ്ങനെ: ''ഉടനെ തന്നെ ആരംഭിക്കാവുന്ന തരത്തില്‍ സര്‍വ സജ്ജമായ ഒരു മിനി മാര്‍ട്ട് സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ ഒത്തുവന്നിരിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് 3 മാസത്തെ പരിശീലനവും തുടര്‍ന്നുള്ള പിന്തുണയും ബിസ്മി വാഗ്ദാനം ചെയ്യുന്നു''.
അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന എഫ്എംസിജി കമ്പനിയായ ബിസ്മി ഹോള്‍സെയില്‍ ദൈനംദിന ഷോപ്പിംഗ് അനുഭവത്തില്‍ മിതമായ വില കൊണ്ടും ഉയര്‍ന്ന ഗുണനിലവാരം കൊണ്ടും കുറഞ്ഞ കാലത്തിനകം വിപ്‌ളവം തന്നെ സൃഷ്ടിച്ചിരിക്കുന്നു. വരുംവര്‍ഷങ്ങളിലും സമാനമായ ഉഗ്രന്‍ കാമ്പയിനുകള്‍ ബിസ്മി വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 12,000ത്തിലധികം ബിസിനസുകള്‍ക്ക് ബിസ്മിയുടെ ഹോള്‍സെയില്‍ സേവനം ലഭിച്ചു വരുന്നു. കൂടാതെ, നൂറിലധികം വാഹനങ്ങളോടെ ഡോര്‍ ടു ഡോര്‍ ഡെലിവറി സംവിധാനവും നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."