വണ്ണം കുറയ്ക്കാന്‍ പരിശ്രമിക്കുകയാണോ? ബ്രേക്ക്ഫാസ്റ്റ് ഇങ്ങനെയാക്കാം
ജീവിത ശൈലിയും ഭക്ഷണശീലങ്ങളും മുഖേനെ ഇക്കാലത്ത് നമ്മുടെ സമൂഹത്തില്‍ അമിതവണ്ണം ഒരു സ്ഥിരം ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് അമിതവണ്ണം മൂലം കഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.കൃത്യമായ ഡയറ്റും, വ്യായാമവും ശീലമാക്കിയാല്‍ മാത്രമെ നമുക്ക് അമിതവണ്ണം കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.
ചിലര്‍ വണ്ണം കുറയ്ക്കുന്നതിനായി സ്ഥിരമായി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത് അത്യന്തം അപകടകരമായ ശീലമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സത്യത്തില്‍ ശരിയായ രീതിയില്‍ ബ്രേക്ക് ഫാസ്റ്റ് കുറയ്ക്കുന്നത് നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
മുട്ട,ചിയ വിത്തുകള്‍,ബെറികള്‍ എന്നിവയൊക്കെ തടികുറയുന്നതിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
മുട്ട
പ്രോട്ടീന്റെ വലിയ സ്രോതസ്സായ മുട്ട ബ്രേക്കഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അമിതവണ്ണമുള്ളവര്‍ ഒരു മുട്ട മാത്രം മുഴുവനായും പിന്നീട് വെള്ളക്കരുവും മാത്രം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും നല്ലത്. കൂടാതെ മുട്ട കഴിക്കുന്നത്
ദിവസേന 10 ശതമാനം മുതല്‍ 35 ശതമാനം വരെ കലോറി ശരീരത്തില്‍ നിന്ന് നഷ്ടപ്പെടാന്‍ സഹായിക്കും.
ചിയ വിത്തുകള്‍,ബെറികള്‍
സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയ ബെറികളില്‍ കലോറി കുറവാണെങ്കിലും അവശ്യമായ പോഷകങ്ങളും നാരുകളും കൂടുതലാണ്. ചെറിയ ചിയ വിത്തുകളില്‍ പ്രോട്ടീനും നാരുകളും കൂടുതലാണ്.
Content Highlights:Simple Healthy Breakfast Ideas for Weight Loss
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."