HOME
DETAILS
MAL
ദോഹ മെട്രോ സേവനങ്ങൾ ഫെബ്രുവരി 2-മുതൽ നേരത്തെ ആരംഭിക്കും
backup
February 01 2024 | 14:02 PM
ദോഹ :ദോഹ മെട്രോയുടെ സേവനങ്ങൾ നേരത്തെ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2024 ജനുവരി 31-നാണ് മെട്രോ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഫെബ്രുവരി 2-ന് രാവിലെ 10 മണിമുതൽ ദോഹ മെട്രോ സേവനങ്ങൾ ആരംഭിക്കുന്നതാണ്. ഏഷ്യൻ കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ വെള്ളിയാഴ്ച മെട്രോ സേവനങ്ങൾ നേരത്തെ ആരംഭിക്കുന്നത്.
മത്സരാർത്ഥികൾക്ക് ദോഹ മെട്രോയുടെ സൗജന്യ ഡേ പാസ് ടിക്കറ്റിന് അർഹതയുണ്ട്, കൂടാതെ സ്റ്റേഷനുകളിൽ അവരുടെ മത്സര ടിക്കറ്റുകൾ സ്കാൻ ചെയ്ത് സേവനം ഉപയോഗിക്കാനും കഴിയും.
Content Highlights:Doha Metro services will start early from February 2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."