പ്രതിഭകളുടെ പ്രൗഢ സംഗമമായി ടാലൻ്റ് ഹോം
കോഴിക്കോട്(മുഖദ്ദസ്): എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി വേദി രണ്ടിൽ നടന്ന ടാലൻ്റ് ഹോം പ്രൗഢമായി. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ നടത്തിയ ടാലൻ്റ് ഹണ്ട് മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിഭകൾ പങ്കെടുത്ത ഗ്രാൻ്റ് ഫിനാലെ പുതുമകൾ കൊണ്ടും വ്യതിരിക്തമായ സെഷനുകൾ കൊണ്ടും ശ്രദ്ധേയമായി.
പ്രതിഭാ നിർണയ പരീക്ഷ, സംവാദം, പാനൽ ഡിസ്കഷൻ, ആഭിമുഖം എന്നിവ നടന്നു.
പാണക്കാട് സയ്യിദ് റാജിഹലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശഹീർ അൻവരി പുറങ്ങ് അധ്യക്ഷനായി. സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി ടാലൻ്റ് ഹോം പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു. അലി വാണിമേൽ ആമുഖഭാഷണം നടത്തി.
ശുഐബുൽ ഹൈതമി വാരാമ്പറ്റ ,മുഹമ്മദ് ഫാരിസ് പി.യു, അശ്റഫ് മാസ്റ്റർ അണ്ടോണ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.ശമീർ ഫൈസി ഒടമല,അബ്ദുൽ ഖാദിർ ഹുദവി,ഇർശാദ് ഹൈതമി ,അബ്ദുൽ ഖാദിർ ഫൈസി,അൻവർ മുഹ് യദ്ദീൻ ഹുദവി ആലുവ,ഡോ. അശ്റഫ് വാഴക്കാട്, ശഹീർ കൊണാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."