HOME
DETAILS

യുഎഇ;മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ പോലീസ് നിർദ്ദേശം

  
backup
February 01 2024 | 17:02 PM

uae-police-advises-vehicles-to-drive-cautiously-in-rainy-condition

അബുദബി:മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദബി പോലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. 2024 ജനുവരി 31-ന് വൈകീട്ടാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

 

 

 

രാജ്യത്ത് 2024 ജനുവരി 31, ബുധനാഴ്ച മുതൽ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് അബുദബി പോലീസ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്. മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡിൽ ജാഗ്രത പുലർത്താനും, ട്രാഫിക് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

 

 

മഴ പെയ്യുന്ന സമയങ്ങളിൽ, വാഹനങ്ങൾ ഉപയോഗിക്കുന്നവർ, സുരക്ഷ മുൻനിർത്തി പാലിക്കേണ്ട ഏതാനം മുൻകരുതൽ നിർദ്ദേശങ്ങൾ അബുദബി പോലീസ് പങ്ക് വെച്ചിട്ടുണ്ട്

-ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കേണ്ടതാണ്.
-മുന്നിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
-പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കേണ്ടതാണ്.
-റോഡിലെ കാഴ്ച മറയുന്ന അവസരങ്ങളിൽ ഡ്രൈവിംഗ് നിർത്തിവെക്കേണ്ടതും, വാഹനം അനുവദനീയമായ ഇടങ്ങളിൽ സുരക്ഷിതമായി പാർക്ക് ചെയ്യേണ്ടതുമാണ്.
-അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രിഫ്റ്റിംഗ് എന്നിവ ഒഴിവാക്കേണ്ടതാണ്.
-ട്രാഫിക് നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

 

മഴക്കാലത്ത് വാഹനങ്ങളുടെ ഗ്ലാസുകൾ വൃത്തിയായി സൂക്ഷിക്കുക, ലൈറ്റുകൾ പരിപാലിക്കുക, പഴയ ടയറുകൾ മാറ്റുക തുടങ്ങിയ ശീലങ്ങളിലൂടെ റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു. ഡ്രൈവർമാരോട് താഴ്‌വരകളിൽ നിന്നും, വെള്ളം ഉയരാനിടയുള്ള സ്ഥലങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും അബുദബി പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Content Highlights:UAE: Police advises vehicles to drive cautiously in rainy conditions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago