HOME
DETAILS

ബന്ദിമോചന ചര്‍ച്ച വിജയമെന്ന് ഖത്തര്‍; വെടിനിര്‍ത്തലില്‍ ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും

  
backup
February 02 2024 | 01:02 AM

hamas-positive-on-gaza-truce-idf-takes-over-khan-yunis

ദോഹ: ഗസ്സയില്‍ നാലുമാസത്തോട് അടുത്ത ഇസ്‌റാഈല്‍ ആക്രമണത്തിന് താല്‍ക്കാലിക അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ നടത്തിവന്ന മധ്യസ്ഥ ചര്‍ച്ചകള്‍ വിജയത്തിലേക്ക്. ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ ഇസ്‌റാഈല്‍ അംഗീകരിച്ചതായും ചര്‍ച്ചയോടുള്ള ഹമാസിന്റെ പ്രഥമികഭ പ്രതികരണം അനുകൂലമാണെന്നും ഖത്തര്‍ വിദേശകാര്യ വക്താവ് അറിയിച്ചു. കരാര്‍ നിര്‍ണായകഘട്ടത്തിലാണെന്ന് അമേരിക്കയും പ്രതികരിച്ചു. കരാര്‍ ഹമാസ് അംഗീകരിച്ചേക്കുമെന്ന് വിദേശമാധ്യമങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. ഒരു മാസം മുതല്‍ ഒന്നര മാസം വരെയുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചേക്കുമെന്നും ഇന്ന് തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

ദിവസങ്ങളായി ഫ്രഞ്ച് തലസ്ഥാനമായ പാരിസ് കേന്ദ്രീകരിച്ച് ഖത്തര്‍, ഈജിപ്ത്, യു.എസ് പ്രതിനിധികള്‍ നടത്തിലവന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണു പുതിയ നീക്കം.

അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവന്ന ആക്രമണങ്ങള്‍ 118 ദിവസം പിന്നിടുന്നതിനിടെ ആകെ മരണസംഖ്യ 27,000 കടന്നു. കൂട്ടക്കൊല തുടരുന്നതിനിടെ വെസ്റ്റ്ബാങ്കില്‍ പ്രകൃതിയെ 'നോവിച്ച്' ഇസ്‌റാഈല്‍. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ നബ്‌ലുസില്‍ ദാറുഷറഫില്‍ 450തോളം വരുന്ന ഒലിവ്, ബദാം മരങ്ങള്‍ ജൂത കുടിയേറ്റക്കാര്‍ പിഴുതെറിഞ്ഞു. ഫലസ്തീനികളുടെ ഭൂമിയില്‍ അതിക്രമിച്ചു കടന്നാണ് ഇസ്‌റാഈലികള്‍ ക്രൂരത കാട്ടിയത്. ഷാവെയ് ഷോംറോണ്‍ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ളവരാണ് അതിക്രമം കാട്ടിയത്. ഇവര്‍ക്ക് ഇസ്‌റാഈല്‍ സൈന്യത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഫലസ്തീനി ഭൂവുടമകള്‍ പറഞ്ഞു.

US said to back strikes on Iran targets in Iraq, Syria as Gaza truce hopes rise



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago