HOME
DETAILS

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാതിരുന്നിട്ടും മെസ്സിയുടെ ഇന്റര്‍ മയാമിയെ ഗോളില്‍ മുക്കി അല്‍ നസര്‍

  
backup
February 02 2024 | 02:02 AM

al-nassr-vs-inter-miami-match-updates

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാതിരുന്നിട്ടും ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയെ ഗോളില്‍ മുക്കി സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസര്‍. ഏകപക്ഷീയമായ ആറുഗോളുകള്‍ക്കാണ് റൊണാള്‍ഡോയുടെ അല്‍ നസര്‍, യു.എസ് ലീഗിലെ ക്ലബ്ബായ മയാമിയെ നാണംകെടുത്തിയത്.

ആരാധകര്‍ കാത്തിരുന്ന ലയണല്‍ മെസ്സി- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടം ഉണ്ടായില്ലെങ്കിലും, മികച്ച മത്സരമാണ് ഇന്നലെ രാത്രി റിയാദില്‍ നടന്നത്. ഏറെക്കാലം മെസ്സിക്കൊപ്പം ബാഴ്‌സയിലുണ്ടായിരുന്ന ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നീ താരങ്ങള്‍ മയാമി നിരയില്‍ അണിനിരന്നിട്ടും മത്സരത്തില്‍ അല്‍ നസറിന്റെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. പരിക്ക് കാരണം റൊണാള്‍ഡോ ഇറങ്ങിയില്ല. എന്നാല്‍ 84 മാം മിനുട്ടിലാണ് മെസ്സി ഇറങ്ങിയത്.

അല്‍ നസറിന് വേണ്ടി ബ്രസീലിയന്‍ താരം ടലിസ്‌ക ഹാട്രിക് തികച്ചു. 10, 51 (പെനാല്‍റ്റി), 73 മിനുട്ടുകളിലാണ് ടല്‌സികയുടെ ഗോളുകള്‍. ഒട്ടാവിയോ (3), ഐയ്മറിക് ലപോര്‍ട (12), മുഹമ്മദ് മറാന്‍ (68) എന്നിവരാണ് നസറിന്റെ മറ്റ് ഗോള്‍വേട്ടക്കാര്‍.

കളിതുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ലക്ഷ്യംകണ്ട അല്‍ നസര്‍ 12 മിനുട്ടുകള്‍ ആയപ്പോഴേക്കും മയാമിയുടെ വല മൂന്നുതവണയാണ് ചലിപ്പിച്ചത്. മയാമി ഗോള്‍കീപ്പര്‍ ബോക്‌സിന് മുന്നില്‍നില്‍ക്കുന്നത് കണ്ട് സ്വന്തം ഹാഫില്‍നിന്ന് ലോങ് ഷോട്ട് പായിച്ചുള്ള ലപോര്‍ട്ടയുടെ ഗോള്‍ സമീപകാലത്തെ മികച്ച ഗോളുകളൊന്നായി മാറുകയുംചെയ്തു.

മെസ്സിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മെസ്സിയും ക്രിസ്റ്റ്യാനോയും ഇതിനുമുമ്പ് മുഖാമുഖം വന്നത്. അന്ന് മെസ്സി നയിച്ച പി.എസ്.ജി, ക്രിസ്റ്റ്യാനോ നയിച്ച റിയാദ് ഇലവനെ 5- 4 ന് തോല്‍പ്പിച്ചിരുന്നു.

https://twitter.com/wilcrz0026/status/1753233779961778630


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago