ജാര്‍ഖണ്ഡില്‍ അട്ടിമറി ശ്രമം വിജയിച്ചില്ല, കീഴടങ്ങി ഗവര്‍ണര്‍; ചംപയ് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
റാഞ്ചി: ഇ.ഡിയുടെ വേട്ടയാടലിനിടെ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറണ്‍ രാജിവച്ചതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡിലെ അനുകൂല രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ബി.ജെ.പി നടത്തിയ അട്ടിമറി നീക്കങ്ങള്‍ വിജയിക്കാതെ വന്നതോടെ കീഴടങ്ങി ഗവര്‍ണര്‍. ഇതോടെ ജെ.എം.എം നിയമസഭാ കക്ഷി നേതാവ് ചംപയ് സോറന്‍ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഭരിക്കാനാവശ്യമായ എം.എല്‍.എമാരുടെ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെ.എം.എമ്മിനെ ഇന്നലെ ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ വിളിക്കാത്തത് വിവാദമായിരുന്നു. ബി.ജെ.പിക്ക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെ ഇന്നലെ രൈത്രി വൈകിയാണ് ഗവര്‍ണര്‍ വഴങ്ങിയത്. തീരുമാനം വൈകിയതോടെ തങ്ങളുടെ എം.എല്‍.എമാരെ കോണ്‍ഗ്രസും ജെ.എം.എമ്മും ഹൈദരാബാദിലെത്തിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു.
ആവര്‍ത്തിച്ച് സമയം ചോദിച്ചെങ്കിലും ഇന്നലെ വൈകീട്ടോടെയാണ് ചംപയ് സോറനെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയത്. എന്നാല്‍, എം.എല്‍.എമാരെ മൊത്തം അനുവദിക്കാതെ ആകെ അഞ്ച് പേര്‍ക്ക് മാത്രമാണ് രാജ്ഭവന്‍ സന്ദര്‍ശനാനുമതി നല്‍കിയത്. കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ പിന്തുണ ഉണ്ടെന്ന് ജെ.എം.എം അറിയിക്കുകയും 47 എം.എല്‍.എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയുംചെയ്‌തെങ്കിലും തീരുമാനം അറിയിക്കാമെന്നാണ് ഗവര്‍ണര്‍ മറുപടി നല്‍കിയതെന്ന് ചംപയ് സോറന്‍ പറഞ്ഞു. ഇതോടെയാണ് 43 എം.എല്‍.എമാര്‍ പ്രത്യേകവിമാനത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള തെലങ്കാനയിലെ ഹൈദരാബാദിലെത്തിക്കാന്‍ ശ്രമിച്ചത്.
81 അംഗജാര്‍ഖണ്ഡ് നിയമസഭയില്‍ 42 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ജെ.എം.എമ്മിന്റെ 30 ഉം കോണ്‍ഗ്രസിന്റെ 16 ഉം ആര്‍.ജെ.ഡിയുടെ ഒരംഗവും ഉള്‍പ്പെടെ ഭരണമുന്നണിക്ക് 47 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് 25 എം.എല്‍.എമാരുണ്ട്.
Champai Soren To Take Oath As Jharkhand Chief Minister Today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."