ഇന്ത്യക്കാർക്ക് തിരിച്ചടി; വിസ നിരക്കുകൾ കുത്തനെ ഉയർത്തി യുഎസ്
ഇന്ത്യക്കാർക്ക് തിരിച്ചടി; വിസ നിരക്കുകൾ കുത്തനെ ഉയർത്തി യുഎസ്
വാഷിങ്ടൻ: ഇന്ത്യക്കാർക്കുൾപ്പെടെ തിരിച്ചടിയായി നോൺ ഇമിഗ്രന്റ് (താൽക്കാലിക) വിസകളുടെ ഫീസ് കുത്തനെ വർധിപ്പിച്ച് യുഎസ്. എച്ച്1ബി, എൽ–1, ഇബി–5 വിസകളുടെ ഫീസാണ് വർധിപ്പിച്ചത്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിസകളാണ് ഇവ. ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും.
2016 നു ശേഷം ആദ്യമായാണ് നോൺ ഇമിഗ്രന്റ് വിസയുടെ ഫീസ് വർധിപ്പിച്ചത്. എൽ–1 വിസയ്ക്ക് 460 ൽ നിന്ന് 1385 ഡോളറാകും ഇനി നൽകേണ്ടി വരിക. ടെക്നോളജി മേഖലയിൽ യുഎസ് കമ്പനികൾ വിദേശികളെ നിയമിക്കാൻ ഉപയോഗിക്കുന്ന എച്ച്1ബി വിസയുടെ അപേക്ഷാനിരക്ക് 780 ഡോളർ ആണ് പുതിയ അപേക്ഷാഫീസ്. മുൻപ് ഇത് 460 ഡോളറായിരുന്നു. വിദേശനിക്ഷേപകർ ഉപയോഗിക്കുന്ന ഇബി–5 വിസയ്ക്കു 3675 ൽനിന്ന് 11,160 ഡോളറായും ഉയർത്തി.
അതേസമയം, എച്ച്1ബി റജിസ്ട്രേഷനു 10 ഡോളറിൽനിന്ന് 215 ഡോളറാക്കിയും ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇത് അടുത്തവർഷമാവും പ്രാബല്യമാകുക. മറ്റു വിസ നിരക്കുവർധന ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."