HOME
DETAILS
MAL
ബിനീഷ് കോടിയേരിക്ക് ആശ്വാസം; ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി ആവശ്യം സുപ്രിംകോടതി തള്ളി
backup
February 02 2024 | 09:02 AM
ബിനീഷ് കോടിയേരിക്ക് ആശ്വാസം; ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി ആവശ്യം സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. ബംഗളുരു- മയക്കുമരുന്ന് കള്ളപ്പണ കേസില്‍ 2021ല്‍ കര്‍ണാടക ഹൈക്കോടതി നല്കിയ ജാമ്യത്തിനെതിരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സുപ്രീംകോടതിയെ സമീപിച്ചത്.
ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."