'നിങ്ങളെനിക്ക് കല്പിച്ചിരിക്കുന്ന വില 2400, മനസ്സിലാക്കിത്തന്നതിന് നന്ദി' കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രന് ചുള്ളിക്കാട്
'നിങ്ങളെനിക്ക് കല്പിച്ചിരിക്കുന്ന വില 2400, മനസ്സിലാക്കിത്തന്നതിന് നന്ദി' കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രന് ചുള്ളിക്കാട്
കൊച്ചി: കേരള സാഹിത്യ അക്കാദമിക്കെതിരെ കവിയും എഴുത്തുകാരനുമായ ബാലചന്ദ്രന് ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നല്കിയ തനിക്ക് നല്കിയ തുക വണ്ടിക്കൂലിക്കു പോലും തികഞ്ഞില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
വെറും 2400 രൂപയാണ് നല്‍കിയതെന്നും എറണാകുളത്തുനിന്ന് തൃശൂര്‍വരെ വാസ് ട്രാവല്‍സിന്റെ ടാക്സിക്ക് വെയ്റ്റിങ് ചാര്‍ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി എന്നുമാണ് ചുള്ളിക്കാട് പറയുന്നത്. ബാക്കി കൊടുക്കാനുള്ള 1100 രൂപ നല്‍കിയത് താന്‍ സീരിയലില്‍ അഭിനയിച്ചു നേടിയ പണത്തില്‍നിന്നാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം താന്‍ വന്നിട്ടില്ലെന്നും അതിനാല്‍ മേലില്‍ ഇത്തരം പരിപാടികള്‍ക്ക് വിളിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.
ബാലചന്ദ്രന് ചുള്ളിക്കാടിന്റെ സുഹൃത്ത് സി.ഐ.സി.സി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കില്‍ എഴുതിയത്.
ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് അക്കാദമി ക്ഷണിച്ചത്. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. 50 വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റില്‍ പറയുന്നു.
എറണാകുളത്തുനിന്ന് തൃശൂര്‍വരെ വാസ് ട്രാവല്‍സിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബത്തയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാന്‍ നേടിയ പണത്തില്‍നിന്നാണ്. സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.
മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്കുന്ന മലയാളികളേ, സാഹിത്യ അക്കാദമി വഴി എനിക്കു നിങ്ങള്‍ കല്പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.''എന്നാണ് കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."