തണ്ണീര്‍കൊമ്പന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
തണ്ണീര്‍കൊമ്പന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ബെംഗളൂരു: ഇന്നലെ മാനന്തവാടി നഗരത്തില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്ക്കൊമ്പന് ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കര്‍ണാടക വകുപ്പ്. ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്ടറാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആനയുടെ ദേഹത്തെ മുഴയില്‍ പഴുപ്പുണ്ടായതായും ലിംഗത്തില്‍ മുറിവുണ്ടായിരുന്നെന്നും ഞരമ്പില്‍ അമിതമായി കൊഴുപ്പടിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കാലിലുണ്ടായ മുഴയ്ക്ക് പഴക്കമുണ്ട്. ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടായിരുന്നെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
17 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിലൂടെ ഇന്നലെ രാത്രിയോടെയാണ് ആനയെ കീഴടക്കി ലോറിയില്‍ കയറ്റിയത്. രണ്ട് ഡോസ് മയക്കുവെടി വെച്ച ശേഷമാണ് ആനയെ കീഴടക്കിയത്. മുത്തങ്ങയിലെ എലിഫന്റ് ആംബുലന്‍സിലാണ് ആനയെ ബന്ദിപ്പുരിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആനയെ തുറന്നുവിട്ടത്. പരിശോധനയില്‍ ആന പൂര്‍ണ ആരോഗ്യവാനാണെന്ന് പരിശോധനക്ക് പിന്നാലെ റിപ്പോര്‍ട്ട് വന്നിരുന്നത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."