HOME
DETAILS

വലിയ പ്രഖ്യാപനങ്ങളുമായി ഒല; ചാര്‍ജിങ്ങിലും സര്‍വ്വീസിലുമടക്കം മാറ്റങ്ങള്‍

  
backup
February 03 2024 | 13:02 PM

ola-electric-expanding-decisions-scooter

ഇന്ത്യയിലെ ഇലക്ട്രിക്ക് ഇരുചക്ര വാഹന ശ്രേണിയിലെ അവഗണിക്കാന്‍ കഴിയാത്ത സാന്നിധ്യമാണ് ഒല എന്ന ബ്രാന്‍ഡ്. മാര്‍ക്കറ്റിലേക്ക് ഒട്ടനവധി ജനപ്രിയ മോഡലുകള്‍ പുറത്തിറക്കിയ ബ്രാന്‍ഡ് ഇപ്പോള്‍ ഒട്ടനവധി മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.രാജ്യത്തുടനീളം ബ്രാന്‍ഡിന്റെ ചാര്‍ജിങ് ശ്യംഖലയും സര്‍വ്വീസ് ശ്യംഖലയും മെച്ചപ്പെടുത്തുന്നതിനുള്ള പ്രഖ്യാനങ്ങളാണ് കമ്പനി ഇപ്പോള്‍ നടത്തിയിട്ടുള്ളത്. ഇത് വന്‍ മാറ്റത്തിനാണ് വഴിവെക്കാന്‍ പോകുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബ്രാന്‍ഡ് തങ്ങളുടെ സര്‍വ്വീസ് കേന്ദ്രങ്ങള്‍ 50 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാനും, ചാര്‍ജിങ് നെറ്റ് വര്‍ക്കില്‍ ഒമ്പത് മടങ്ങോളം വര്‍ധനവ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഒലക്ക് രാജ്യത്ത് 400 സര്‍വ്വീസ് സെന്ററുകളും ആയിരം ഇ.വി ചാര്‍ജിങ് പോയിന്റുകളുമാണുള്ളത്. ഇതിന്റെ എണ്ണത്തില്‍ മാറ്റങ്ങള്‍ വരുത്താനാണ് കമ്പനിയുടെ തീരുമാനം.

കൂടാതെ ഒലയുടെ മോഡലുകളുടെ സര്‍വ്വീസിങ്ങിന്റെ വേഗത വര്‍ദ്ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിവലില്‍ ബ്രാന്‍ഡിന്റെ സര്‍വ്വീസ് സെന്ററിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്ക് ഒന്നോ, രണ്ടോ ദിവസം കൊണ്ട് സ്‌കൂട്ടര്‍ സര്‍വ്വീസ് ചെയ്ത് നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെങ്കിലും ഉപഭോക്താക്കളുടെ തിരക്കും സെന്ററുകളുടെ എണ്ണക്കുറവും കൊണ്ട് പലപ്പോഴും ഇത് യാഥാര്‍ത്ഥ്യമാകാറില്ല.

ഈ വര്‍ഷം ഏപ്രിലോടെ ഓല ഇലക്ട്രിക് ഇന്ത്യയിലുടനീളം 200 സര്‍വീസ് കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നതോടെ ഇതിനും പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ തീരുമാന പ്രകാരം ഓലയുടെ മൊത്തം സര്‍വീസ് സെന്ററുകളുടെ എണ്ണം ഇനി 600 ആയി ഉയരും. ഇവി ചാര്‍ജിംഗ് ശൃംഖലയുടെ കാര്യത്തിലേക്ക് വന്നാല്‍ നിലവില്‍ ഏകദേശം 1,000 ഇവി ചാര്‍ജറുകളില്‍ നിന്ന് അടുത്ത പാദത്തോടെ എണ്ണം 10,000 ആയി ഉയര്‍ത്തുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

അതേ സമയം കമ്പനിയിപ്പോള്‍ തങ്ങളുടെ S1X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുത്തന്‍ വേരിയന്റ് പുറത്തിറക്കിയിട്ടുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 190 കി.മി സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന് 1.10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലവരുന്നത്.

Content Highlights:ola electric expanding decisions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ മഹാവികാസോ...മഹായുതിയോ?; വോട്ടെണ്ണുന്നു, മാറിമറിഞ്ഞ് ആദ്യ ഫലസൂചനകള്‍ 

National
  •  21 days ago
No Image

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു; ആദ്യ ലീഡ് ചേലക്കരയില്‍ എല്‍.ഡി.എഫ്, പാലക്കാട്ട് കൃഷ്ണകുമാര്‍, വയനാട്ടില്‍ പ്രിയങ്ക കുതിപ്പ്

Kerala
  •  21 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  21 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  21 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago