HOME
DETAILS
MAL
ഹേമന്ത് സോറയ്ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി
backup
February 03 2024 | 13:02 PM
ഹേമന്ത് സോറയ്ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് സംസ്ഥാന നിയമസഭയില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി. ഫെബ്രുവരി അഞ്ചിനാണ് ജാര്‍ഖണ്ഡിലെ വിശ്വാസ വോട്ടെടുപ്പ്.
റാഞ്ചിയിലെ പ്രത്യേക കോടതിയാണ് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഹേമന്ത് സോറന് അനുമതി നല്‍കിയത്. ബുധനാഴ്ചയാണ് ഹേമന്ത് സോറനെ ഇ.ഡി.അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച സോറനെ കോടതി അഞ്ച് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."