ഗാന്ധി ഘാതകന് ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കമന്റ്; കോഴിക്കോട് എന്‍.ഐ.ടിയിലെ അധ്യാപികക്കെതിരെ കേസ്
ഗാന്ധി ഘാതകന് ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കമന്റ്; കോഴിക്കോട് എന്‍.ഐ.ടിയിലെ അധ്യാപികക്കെതിരെ കേസ്
കോഴിക്കോട്: രാഷ്ട്ര പിതാവായ മഹാത്മഗാന്ധിയുടെ ഘാതകനായ ഹിന്ദുത്വ ഭീകരന് നാഥൂറാം വിനായക് ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റ് രേഖപ്പെടുത്തിയ അധ്യാപികക്കെതിരെ കേസ്. കോഴിക്കോട് എന്‍.ഐ.ടിയിലെ പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെയാണ് കുന്ദമംഗലം പൊലിസ് കേസെടുത്തത്.
എസ്.എഫ്.ഐ ഏരിയ കമിറ്റി അംഗം ആര്.അശ്വിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 153(കലാപം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രകോപനം) വകുപ്പ് പ്രകാരമാണ് കേസ്.നേരത്തെ കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് സൂരജും കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് ഡി.വൈ.എഫ്.ഐയും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
അഡ്വ.കൃഷ്ണരാജ് എന്നയാളുടെ പ്രൊഫൈലില്‍ ഗാന്ധി ഘാതകള് നാഥൂറാം വിനായക് ഗോഡ്സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രത്തിന് താഴെ 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിങ് ഇന്ത്യ' എന്ന കമന്റാണ് ഷീജ രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."