മുഖം നോക്കി അസുഖം തിരിച്ചറിയാന്‍ കഴിയുന്ന എ.ഐ കണ്ണാടിയെത്തുന്നു; വന്‍ പദ്ധതികളൊരുക്കി കമ്പനി
രോഗനിര്‍ണ്ണയത്തിന് പരമ്പരാഗത മാര്‍ഗങ്ങള്‍ വിട്ട് പുത്തന്‍ വിദ്യകള്‍ ആരോഗ്യ മേഖലയിലേക്ക് എത്തുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഇതിന് വേഗത കൂടിയിട്ടുണ്ട്. ഇപ്പോഴിതാ മുഖം നോക്കി നമ്മുടെ അസുഖ വിവരങ്ങള്‍ അറിയിക്കാന്‍ സാധിക്കുന്ന ഒരു എ.ഐ കണ്ണാടിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ന്യൂറലോജിക്ക്‌സ് എന്ന ഹെല്‍ത്ത് കമ്പനിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ഈ രോഗം നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന കണ്ണാടിക്ക് പിന്നില്‍.
മുഖത്തെ രക്തപ്രവാഹം വിലയിരുത്തി രക്തസമ്മര്‍ദവും ഹൃദ്രോഗസാധ്യതയും അടക്കമുള്ള കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ഈ കണ്ണാടിക്ക് സാധിക്കും. രോഗ വിവരങ്ങളറിയാന്‍ 21.5 ഇഞ്ച് വലുപ്പമുള്ള ഈ കണ്ണാടിക്ക് മുന്നില്‍ അനങ്ങാതെയിരിക്കുകയാണ് വേണ്ടത്.ട്രാന്‍സ്‌ഡെര്‍മല്‍ ഒപ്റ്റിക്കല്‍ ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ണാടി മുഖത്തെ രക്തപ്രവാഹം വിലയിരുത്തി ഡേറ്റ ക്ലൗഡിലേക്ക് അയക്കും. ഈ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗസാധ്യതയും രക്തസമ്മര്‍ദവും മാത്രമല്ല ഫാറ്റി ലിവര്‍ രോഗം, ടൈപ്പ് 2 പ്രമേഹം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളേയും കണ്ണാടി കണ്ടെത്തും.
കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ പ്രായവും സമ്മര്‍ദത്തിന്റെ തോതും കണ്ണാടിക്ക് തിരിച്ചറിയാന്‍ സാധിക്കും.
ക്ലിനിക്കുകള്‍,ജിമ്മുകള്‍ മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഈ കണ്ണാടി സ്ഥാപിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ കണ്ണാടിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ കൃത്യതയെ എന്നാല്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യ രംഗത്തുള്ള നിരവധി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കാരണം മേക്ക്അപ്പ്, വെളിച്ചം, അനങ്ങാതെ ഇരിക്കാനുള്ള കഴിവ് എന്നിങ്ങനെ പല ഘടകങ്ങള്‍ ഈ സ്മാര്‍ട്ട് കണ്ണാടിയുടെ അളവുകളെ സ്വാധീനിക്കാം. അതിനാല്‍ തന്നെ വിവിധ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഈ കണ്ണാടിയുടെ രോഗനിര്‍ണ്ണയത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."