HOME
DETAILS

ആദര്‍ശം, ജ്ഞാനം,സംഘബോധം

  
backup
February 03 2024 | 18:02 PM

idealism-wisdom-team-spirit

ഇസ്മാഈല്‍ അരിമ്പ്ര


സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറാം വാര്‍ഷിക ഉദ്ഘാടനം മഹാസമ്മേളനം ബംഗളൂരു പാലസ് മൈതാനത്തെ ശംസുല്‍ ഉലമാ നഗറില്‍ ചരിത്രം സൃഷ്ടിച്ചാണ് സമാപിച്ചത്. സമസ്ത അടയാളപ്പെടുത്തുന്ന ലക്ഷ്യത്തെ സമൂഹത്തോട് സംവദിക്കുകയായിരുന്നു സമ്മേളനം. ഓരോ പ്രഭാഷണവും അതിഥികളുടെ സംസാരവും സംഘാടനവുമെല്ലാം മികച്ചുനിന്നു.


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉദ്ഘാടന പ്രസംഗത്തില്‍നിന്ന്: വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവങ്ങള്‍ തീര്‍ക്കാന്‍ സമസ്തയ്ക്ക് ഇനിയും കഴിയട്ടെ. സമസ്ത വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ മുന്നേറ്റത്തെ പ്രശംസിക്കുകയാണ്. വിദ്യാഭ്യാസം നഷ്ടപ്പെട്ട എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചാല്‍ അതു മനസിലാകും. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. വിദ്യാഭ്യാസം നേടല്‍ നമ്മുടെ ഏറ്റവും വലിയ ലക്ഷ്യമാകണം. വിദ്യാഭ്യാസമുള്ളവര്‍ക്കേ സംസ്‌കാരമുള്ളവരായി ജീവിക്കാന്‍ സാധിക്കൂ. നൂറുവര്‍ഷം എന്നത് സമസ്തയുടെ നാഴികക്കല്ലാണ്. പിന്നിട്ട വഴികളെക്കുറിച്ച് ഓര്‍ക്കുകയും മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യണം. കരുത്തോടെ മുന്നോട്ടുനീങ്ങാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. ആ പദ്ധതികള്‍ നടപ്പാക്കാനുള്ള ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളും ഉണ്ടാകണം. രാജ്യത്ത് സൗഹാര്‍ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കണം. വിദ്വേഷത്തിന്റെ ചുവടുകളെ ഇല്ലാതാക്കണം. ഇസ്‌ലാം ശാന്തിയെയും സമാധാനത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വന്തം മതത്തെ ജീവിതത്തില്‍ നടപ്പാക്കുകയെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. അതിന്റെ പേരില്‍ മറ്റുള്ളവരുടെ വിശ്വാസത്തെയും ആചാരത്തെയും ആക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ല'.


സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ പ്രതിരോധിച്ച് ജനാധിപത്യ ഭരണകൂടം അധികാരത്തില്‍ വന്ന കര്‍ണാടകയില്‍നിന്നാണ് കനലുവീഴ്ത്തുന്ന ഫാസിസത്തിനെതിരേ ശബ്ദമുയരുന്നത് എന്നത് ശ്രദ്ധേയമാണ്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തന്റെ പ്രസംഗത്തില്‍ സമസ്തയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണ അറിയിച്ചു. നൂറു വര്‍ഷത്തിന്റെ പൈതൃകം അത്ഭുതപ്പെടുത്തുന്നു. അത്രയും വിശുദ്ധമായ വേദിയിലാണുള്ളതെന്ന പൂര്‍ണമായ ബോധ്യമുണ്ട്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷമേ ആയിട്ടുള്ളൂ. സമസ്തക്ക് 100 വര്‍ഷമായി എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 2,500 കര്‍ണാടക വിഖായ വളണ്ടിയര്‍മാരുടെ സമര്‍പ്പണവും ഉപമുഖ്യമന്ത്രി നിര്‍വഹിച്ചു.


മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുത്ത പരിപാടിയില്‍ കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ സംസാരിച്ചു. സമസ്ത നടത്തുന്ന മാതൃകാപരമായ സംവിധാനങ്ങളെ എടുത്തുദ്ധരിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് സ്പീക്കര്‍ സംസാരിച്ചത്. സമസ്തയുടെ ലക്ഷ്യവും സന്ദേശവും കൈവരിച്ച നേട്ടങ്ങളും സംഘടനാ പദ്ധതികളും വിശദീകരിച്ച് സമസ്ത നേതാക്കള്‍ സംവദിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും മുഖ്യപ്രഭാഷണത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സ്വാഗതഭാഷണത്തില്‍ എം.ടി അബ്ദുല്ല മുസ്‌ലിയാരും ഇക്കാര്യങ്ങള്‍ സവിസ്തരം വിശദീകരിക്കുകയും ചെയ്തു. ആദര്‍ശ സംരക്ഷണമാണ് സമസ്തയുടെ ലക്ഷ്യമെന്നു വിശദമാക്കിയ സമസ്ത അധ്യക്ഷന്‍ മതത്തിലെ നവീനവാദികള്‍ക്കെതിരേ ജാഗ്രത പുലര്‍ത്താന്‍ ആഹ്വാനം ചെയ്തു. സമസ്ത ആത്മീയ പ്രസ്ഥാനമാണെന്നും പൂര്‍വികരിലൂടെ കൈമാറ്റം ചെയ്ത മതത്തിന്റെ യഥാര്‍ഥ ആശയാദര്‍ശങ്ങളാണ് സമസ്ത പിന്തുടരുന്നതെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.


മതപരായ ആദര്‍ശം സ്വയം വ്യാഖ്യാനിക്കുന്ന ശൈലി പാടില്ല. പൂര്‍വികര്‍ മനസിലാക്കിയ മാര്‍ഗമാണ് നാം പിന്തുടരേണ്ടത്. പൂര്‍വികരില്‍നിന്നു മൂല്യങ്ങള്‍ പിന്തുടര്‍ന്നാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. സച്ചരിതരായ മുന്‍ഗാമികള്‍ മനസിലാക്കിത്തന്ന യഥാര്‍ഥ ആശയാദര്‍ശങ്ങളാണ് നാം പിന്തുടരുന്നത്. ശക്തമായ വേരാണ് സമസ്തക്കുള്ളത്. ശക്തമായ പോഷകപ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ലോകതലത്തില്‍ തന്നെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ബംഗളൂരു സമ്മേളനം നൂറാം വാര്‍ഷികത്തിന്റെ ഉദ്ഘാടനമാണെങ്കിലും നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രതീതിയാണ് നല്‍കുന്നത്. സമസ്തയുടെ ശക്തി എല്ലാവരും അംഗീകരിക്കണം. സമുദായം നിലനില്‍ക്കുന്ന കാലത്തോളം സമസ്തയെ ദുര്‍ബലപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യം ഇംഗ്ലിഷിലും തുടര്‍ന്ന് മലയാളത്തിലുമാണ് മുഖ്യ പ്രഭാഷണം നടത്തിയത്. സമസ്തയുടെ കര്‍മപഥത്തെ വിശദീകരിച്ചു കൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്. 'ബഹുസ്വര സമൂഹത്തില്‍ പക്വതയുടെ നേര്‍ദിശയാണ് സമസ്ത. ആദര്‍ശ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് നൂറ്റാണ്ടുകാലം സമസ്ത പ്രവര്‍ത്തിച്ചു. ഇതര മതവിഭാഗങ്ങളുമായി ഒരു ഘട്ടത്തിലും അസ്വാരസ്യം ഉണ്ടായിട്ടില്ലെന്നത് സമസ്തയുടെ പവിത്രതയാണ്. സാമുദായിക സൗഹാര്‍ദത്തിന് എക്കാലവും സമസ്ത കാവല്‍നിന്നു. കാലത്തിന് അനുയോജ്യമായ വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കി' _സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് തങ്ങള്‍ പറഞ്ഞു.


സമസ്തയുടെ സംഘചരിത്രത്തിലെ സുപ്രധാനമായ നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ തീയതി പ്രഖ്യാപനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സമ്മേളനത്തില്‍ നിര്‍വഹിച്ചു. ശതാബ്ദി കാലയളവില്‍ സംഘടന ഊന്നല്‍നല്‍കുന്ന ആശയ പ്രബോധനത്തിനും വിദ്യാഭ്യാസ, ദേശീയ, അന്തര്‍ദേശീയ രംഗത്തെ സംഘടനാ ചലനങ്ങള്‍ക്കുമുള്ള പദ്ധതികൂടി ഇതോടൊപ്പം സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു.
സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സമസ്തയുടെ നയവും സന്ദേശവും വിശദീകരിച്ചു. ആശയാദര്‍ശങ്ങള്‍ പൂര്‍വിക ചര്യകളില്‍ അടിസ്ഥാനപ്പെടുത്തി നിര്‍വഹിക്കുകയും അതിനു സമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുകയെന്ന സമസ്തയുടെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 'സമാധാനപരമായ പ്രവര്‍ത്തനമെന്നതാണ് സമസ്തയുടെ നയം. സര്‍ക്കാര്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പ്രബോധനം ചെയ്യുകയും ശരീഅത്ത് വിരുദ്ധമാവാതിരിക്കയും ചെയ്യുക എന്നത് സമസ്ത പാലിച്ചുവരുന്നു.

കൂടിയാലോചനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയാണ് നാം പിന്തുടരുന്നത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ കേരളത്തിനു പുറത്തും വിദേശരാഷ്ട്രങ്ങളിലും സമസ്ത വളര്‍ന്നു. ഉലമാക്കളുടെ പ്രവര്‍ത്തനങ്ങളും ഉമറാക്കളുടെ പിന്തുണയും സാധാരണക്കാരുടെ സഹകരണവും സാദാത്തുക്കളുടെയും ആരിഫീങ്ങളുടേയും ഔലിയാക്കളുടെയും ആത്മീയപിന്തുണയും ചേര്‍ന്നാണ് സമസ്ത വളര്‍ന്നത് അദ്ദേഹം വിശദീകരിച്ചു.


നൂറു വര്‍ഷക്കാലത്തെ സമസ്തയുടെ പ്രവര്‍ത്തനങ്ങളിലെ അനുഭൂതിയാണ് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പങ്കുവച്ചത്. 'വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് സമൂഹത്തിനു വിലമതിക്കാനാവാത്തതാണ് സമസ്തയുടെ 100 വര്‍ഷങ്ങള്‍. ഇക്കാലയളവില്‍ ഒട്ടേറെ സാമൂഹിക പുരോഗതിയുടെ കഥകള്‍ സമസ്തക്കു പറയാനുണ്ട്. പണ്ഡിതന്‍മാരുടെ പ്രവര്‍ത്തത്തനങ്ങളിലൂടെ സമൂഹത്തില്‍ വലിയ പരിവര്‍ത്തനം ഉണ്ടാക്കാന്‍ സാധിച്ചു' അദ്ദേഹം പറഞ്ഞു. കന്നട ഭാഷയില്‍ സമസ്ത മുശാവറ അംഗം ബംബ്രാണ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ആമുഖ പ്രസംഗം സമസ്തയുടെ ഉദ്ദേശ്യലക്ഷങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കി.
സമ്മേളനം സംവദിച്ച മറ്റൊരു ഘടകം, ശതാബ്ദിയാഘോഷ കാലയളവില്‍ നടപ്പാക്കുന്ന പുതിയ കര്‍മപരിപാടികളെ കുറിച്ചാണ്. നേതാക്കളുടെ സംസാരങ്ങളിലും സമ്മേളനാനുബന്ധ സംഗമങ്ങളിലും നിറഞ്ഞുനിന്നത് ദേശീയരംഗത്തെ സമസ്തയുടെ ചുവടുവയ്പ്പുകളെ കുറിച്ചായിരുന്നു. ബംഗളൂരുവില്‍ നടന്ന സമസ്ത മുശാവറ യോഗം പ്രഖ്യാപിച്ച ശതാബ്ദി പരിപാടികള്‍ ദേശീയ, അന്തര്‍ദേശീയ തലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ പ്രബോധന രംഗത്ത് സഹായകരമാവുന്ന പ്രവര്‍ത്തന പദ്ധതികള്‍ക്കു രൂപം നല്‍കുമെന്ന പ്രഖ്യാപനമാണത്. സമസ്ത നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്ന സന്ദേശം ദേശീയരംഗത്ത് പ്രതീക്ഷ നല്‍കുന്നതാണ്. സമ്മേളനത്തിന് ആതിഥ്യമരുളിയ നാട്ടില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രംകൂടി ശതാബ്ദിയുടെ സമ്മാനമായി സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ (എസ്.എന്‍.ഇ.സി)യുടെ ശരീഅ സ്ട്രീമില്‍ സനാഈ ബിരുദവും ഷീ സ്ട്രീമില്‍ സനാഇയ്യ ബിരുദവും പ്രഖ്യാപിച്ച സമ്മേളനം സമസ്തയുടെ നൂറിന് അറിവിന്റെ നൂറഴകു പകര്‍ന്നു.


എസ്.എന്‍.ഇ.സിയുടെ സെന്റിനറി എജുസിറ്റിയുടെ വിളംബരവും നടത്തി. കേരളമാതൃകയുടെ പാഠങ്ങള്‍ ആസ്വദിച്ച് നൂറുമേനി കൊയ്ത നേട്ടങ്ങള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് വിപുലപ്പെടുത്തുന്ന വിളംബരവും പ്രതീക്ഷയുടെ സന്ദര്‍ഭവും കൂടിയാണ് നൂറാം വാര്‍ഷിക ഉദ്ഘാടന വേദിയില്‍ മുഴങ്ങിക്കേട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  a day ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  a day ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  a day ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  a day ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  a day ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  a day ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  a day ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a day ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a day ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a day ago