HOME
DETAILS

ആത്മസമര്‍പ്പണം

  
backup
February 03 2024 | 18:02 PM

self-surrender

എന്‍.സി ഷെരീഫ്

മുച്ചക്ര വാഹനത്തിന്റെ പിന്നില്‍ സമസ്തയുടെ അഭിമാന പതാക. ഒരു വശത്ത് തനിക്കു നഷ്ടപ്പെട്ട പാദങ്ങളായി മാറിയ ഊന്നുവടികള്‍. സഞ്ചരിക്കേണ്ട ദൂരത്തെക്കുറിച്ച് ആവലാതി തോന്നിയില്ല. മനസില്‍ ഉറപ്പിച്ച നിയ്യത്ത് സമസ്ത സമ്മേളനത്തില്‍ ഒത്തിരി നല്ല മനുഷ്യര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയെന്നത് മാത്രമായിരുന്നു. ഇടതുകാല്‍ നഷ്ടപ്പെട്ട മലപ്പുറം മൊറയൂര്‍ വാലഞ്ചേരിയിലെ കെ.പി ഫര്‍ഹാന്‍ വാഫി സമസ്തയുടെ ബംഗളൂരു സമ്മേളനത്തിലേക്ക് മുച്ചക്രവാഹനത്തില്‍ യാത്രക്കൊരുങ്ങിയപ്പോള്‍ സഹതാപത്തോടെ നോക്കിയവരോടെല്ലാം ഫര്‍ഹാന്‍ പറഞ്ഞത് ഇത് എനിക്ക് ഇബാദത്താണ് എന്നായിരുന്നു. കാവനൂര്‍ മജ്മഇലെ പഠനകാലത്തായിരുന്നു കാന്‍സര്‍ ബാധിച്ച് ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നത്. യുവത്വത്തിന്റെ പ്രസരിപ്പില്‍ പിന്നീട് നിയന്ത്രണങ്ങളായി. പക്ഷേ, ഒതുങ്ങിക്കൂടാന്‍ മനസുവന്നില്ല. വലതു കാലുണ്ടല്ലൊ, ആവശ്യത്തിന് ഇതുമതിയെന്ന് അവന്‍ മനസിലുറപ്പിച്ചു. നാഥാ, നിനക്കു വേണ്ടിയുള്ള ഇബാദത്ത് മുടക്കരുതെന്ന് ഉള്ളറിഞ്ഞു തേടി. അതിനുള്ള ഉത്തരമാണ് ബംഗളൂരു യാത്രയെന്ന് ഫര്‍ഹാന്‍ വാഫി പറയുന്നു. കോഴിക്കോട് വരെ പോയി വന്നതാണ് കാല്‍ നഷ്ടമായതിനു ശേഷമുള്ള ദീര്‍ഘയാത്ര. തളര്‍ന്നുപോകുമെന്ന് പലരും പറഞ്ഞിട്ടും തനിക്ക് ദീനീവിജ്ഞാനം പകര്‍ന്നുതന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ പതാകയുടെ തണലില്‍ അവന്‍ സഞ്ചരിച്ചത് 800 കിലോമീറ്റര്‍ ദൂരം. ജീവിതത്തില്‍ എത്തിപ്പിടിച്ച വലിയ സ്വപ്നം. കത്തുന്ന വെയിലിലും കൊടുംതണുപ്പിലും തണലൊരുക്കിയ പതാക അവശതകളോട് പോരാടാന്‍ പഠിപ്പിച്ച വിശ്വാസമാണെന്ന് ഫര്‍ഹാന്‍ പറയുന്നു. മൊറയൂര്‍ വാലഞ്ചേരി നുസ്‌റത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസയില്‍ അധ്യാപകനാണിപ്പോള്‍.


സമസ്തയുടെ സമ്മേളനം കൂടാന്‍ പ്രായവും പരുക്കും സൂപ്പി ഹാജിക്ക് തടസമായിരുന്നില്ല. അവിടെയെത്തണം, ഉസ്താദുമാരെ കേള്‍ക്കണം, പ്രാര്‍ഥനയില്‍ ചേരണം. പക്ഷേ, വാഹനാപകടത്തില്‍ പരുക്കേറ്റ് ഇരുകാലുകള്‍ക്കും തുടയെല്ലിനും ശസ്ത്രക്രിയ നടത്തി കമ്പിയിട്ടതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തു. പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന സമസ്ത സമ്മേളനമാണ്. തന്നേക്കാള്‍ പ്രായമുള്ള, അവശതയനുഭവിക്കുന്നവരാണ് അവര്‍. അവരെല്ലാം ഒന്നിച്ചിരിക്കുമ്പോള്‍ വീട്ടില്‍ കിടന്നാല്‍ സമാധാനം കിട്ടില്ല. ഒടുവില്‍ കുടുംബം സമ്മതം മൂളി. കുറ്റ്യാടിയില്‍ നിന്ന് ബസിനു ടിക്കറ്റെടുത്ത് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത് കൂട്ടിനാളില്ലാതെയായിരുന്നു. ആ യാത്രയിലുടനീളം മഹത്തുക്കളായ പണ്ഡിതരായിരുന്നു ഹാജിയുടെ മനസ് നിറയെ.


ആത്മസമര്‍പ്പണത്തിന്റെ ഒത്തിരി കഥകളാണ് സമസ്തയുടെ ബംഗളൂരു സമ്മേളനത്തിനു പറയാനുള്ളത്. വിശേഷ മാസങ്ങളെയും ആഘോഷങ്ങളെയും വരവേല്‍ക്കുന്നതിനു സമാനമായ ഒരുക്കങ്ങള്‍. മത്സരബുദ്ധിയോടെ വാഹനങ്ങള്‍ ഏല്‍പ്പിച്ചത്. കൂട്ടമായുള്ള ഇരുചക്ര വാഹനയാത്രക്ക് സമൂഹമാധ്യമങ്ങളില്‍ നന്മയുടെ കൂട്ടായ്മ ഒരുക്കിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രത്യേക വിമാനം ഒരുക്കി എത്തിയവര്‍... ഉമ്മത്തിന്റെ വിശ്വാസധാരക്ക് കാവല്‍ നിന്ന പ്രസ്ഥാനത്തെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുകയായിരുന്നു എല്ലാവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago