HOME
DETAILS

സംസ്ഥാന ബജറ്റ് നാളെ; തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി

  
backup
February 04 2024 | 03:02 AM

kerala-budget-kn-balagopal-says-he-dont-have-magic

സംസ്ഥാന ബജറ്റ് നാളെ; തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കെ തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് പറഞ്ഞ് മന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തെ മുന്നോട്ടുനയിക്കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്് അറിയാനാണ് ആകാംക്ഷ. രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. സാധാരണക്കാരുടെ നിത്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാനമേഖലകളൊക്കെ അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബജറ്റ് എത്തുന്നത്. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിന് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കഴിഞ്ഞദിവസം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞപ്പോഴും പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച ഒരു പരാമര്‍ശവും ധനമന്ത്രി നടത്തിയിരുന്നില്ല. മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, അവയെല്ലാം നടപ്പാക്കാനാകുമെന്ന് ധനമന്ത്രിക്ക് പോലും ഉറപ്പുപറയാന്‍ കഴിയാത്ത സ്ഥിതിയാണ്. എങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനകീയ പ്രഖ്യാപനങ്ങള്‍ നടത്തണമെന്നത് ധനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലല്ലെന്ന് ബോധ്യപ്പെടുത്തുന്നതിനും പ്രഖ്യാപനങ്ങള്‍ നടത്തേണ്ടിവരും.
2023 ഒക്ടോബര്‍ മുതലുള്ള ക്ഷേമപെന്‍ഷന്‍ കുടിശ്ശികയാണ്. സാമൂഹിക സുരക്ഷാ- ക്ഷേമനിധി പെന്‍ഷനുകള്‍ അനുവദിക്കുന്നതിന് മാസം 900 കോടിയെങ്കിലും സര്‍ക്കാരിന് കണ്ടത്തേണ്ടിവരും. ഇതിനായി ഇന്ധന സെസ് ഏര്‍പ്പെടുത്തിയെങ്കിലും നവംബര്‍ വരെ ലഭിച്ചത് 600 കോടി രൂപ മാത്രമായിരുന്നു. മദ്യത്തിന്റെ സെസില്‍ കൂടി 139 കോടിയും ലഭിച്ചു. ഒരുമാസത്തെ പെന്‍ഷന് പോലും ഇത് മതിയാകില്ല. ഇതിനുപുറമെ ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം എല്‍.ഡി.എഫില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. പെന്‍ഷന്‍ 2500 രൂപയാക്കി വര്‍ധിപ്പിക്കും എന്നായിരുന്നു എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. കുറഞ്ഞത് നൂറ് രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന വിമര്‍ശനം പ്രതിപക്ഷം കഴിഞ്ഞ ദിവസം നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. നികുതി പിരിവ് ഊര്‍ജിതമാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നികുതി ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും വന്നേക്കാം.

2023 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7,973 രൂപയാണ് ക്ഷാമബത്ത (ഡി.എ) കുടിശ്ശികയായി നല്‍കാനുള്ളത്. പെന്‍ഷന്‍കാര്‍ക്ക് 4722.63 കോടി രൂപയും നല്‍കാനുണ്ട്.
6 ഗഡു ആണ് ഡി.എ കുടിശ്ശിക. ശമ്പള പരിഷ്‌കരണ കുടിശ്ശിക ഇനത്തില്‍ 4000 കോടി രൂപ ജീവനക്കാര്‍ക്കു നല്‍കാനുണ്ട്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിഷേധം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഒന്നോ രണ്ടോ ഗഡുവെങ്കിലും നല്‍കാനുള്ള തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വിപണിയില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടല്‍ നടത്തി വിലക്കയറ്റം നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. ഇന്ധന സെസ് കൊണ്ട് സംസ്ഥാനത്തിന് പ്രതീക്ഷിച്ച പ്രയോജനം ഉണ്ടായില്ലെന്നും ഈ സാഹചര്യത്തില്‍ ഇന്ധന സെസ് പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല പ്രഖ്യാപനത്തിന് സാധ്യതയേറെയാണ്. മറ്റു മേഖലകളില്‍ സെസ് ഏര്‍പ്പെടുത്താനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യത്തിന്റെ സെസ് വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago
No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago