HOME
DETAILS

ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തോടെ ഇസ്‌റാഈലില്‍ മനോരോഗികളുടെ എണ്ണം കൂടുന്നതായി പഠനം

  
backup
February 04 2024 | 03:02 AM

hamas-attacks-plunge-israel-into-mental-health-crisis

ജറൂസലേം: ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്‌റാഈലില്‍ മനോരോഗികള്‍ പടരുന്നുവെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ആക്രമണവും അതിന് ശേഷമുള്ള സംഭവങ്ങളിലും ഇസ്‌റാഈല്‍ പൗരന്‍മാരില്‍ ഭീതിയും പിരിമുറുക്കവും വിഷാദരോഗവും പടരാന്‍ കാരണമായതായി വിദഗ്ധരെ ഉദ്ധരിച്ച് AFP ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ചെയ്തത്.

ഇസ്‌റാഈലി പൗരന്‍മാര്‍ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്തത്രയും മാനസികപ്രശ്‌നങ്ങളാണ് നേരിടുന്നതെന്നും അടുത്തിടെ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തില്‍ വ്യക്തമാക്കി. ഇതൊരു ദേശീയ ദുരന്തമായി മാറിക്കഴിഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് യോസി ലെവി ബെല്‍സ് ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ ഏഴിന് ശേഷം രാജ്യത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഹെല്‍പ്പ് ലൈനുകളിലേക്കുള്ള അന്വേഷണങ്ങള്‍ ഇരട്ടിയായതായി ഡയറക്ടര്‍ ഷിറി ഡാനിയേല്‍സ് അറിയിച്ചു. ആക്രമണങ്ങളുടെ ഇരകളും അതിന് സാക്ഷ്യംവഹിച്ചവരും മാത്രമല്ല, മറിച്ച് അവരുടെ ബന്ധുക്കളും ഉള്‍പ്പെടെ ഇത്തരത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ വിഷയത്തില്‍ യാതൊരു ബന്ധവുമില്ലാത്തവര്‍ ഉള്‍പ്പെടെയുള്ളവരെയും മാനസിക പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. രാത്രി കുട്ടികളെ തനിച്ച് കിടത്താന്‍ മാതാപിതാക്കള്‍ ഭയപ്പെടുന്ന സാഹചര്യമുണ്ട്. മുതിര്‍ന്നവര്‍ക്ക് അവരുടെ ജോലിയും മറ്റ് കാര്യങ്ങളും ശ്രദ്ധിക്കാന്‍ പഴയതു പോലെ കഴിയുന്നില്ലെന്നും ഷിറി ഡാനിയേല്‍സ് പറഞ്ഞു.

എന്നാല്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഒക്ടോബര്‍ ഏഴിന് മുമ്പ് തന്നെ തുടങ്ങിയതാണെന്നും പൗരന്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണെന്നും ആരോഗ്യ മന്ത്രി യുറിയേല്‍ ബൂസൊ പ്രതികരിച്ചു.

Israel has been plunged into a mental health crisis by the Hamas attacks of October 7, with the population reeling from anxiety and depression and at risk of post-traumatic stress disorder, experts say.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago