ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ ക്ലീഷേ പ്രയോഗങ്ങള്‍; ഗാനം നിരസിച്ചതില്‍ പ്രതികരിച്ച് കെ സച്ചിദാനന്ദന്
ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ ക്ലീഷേ പ്രയോഗങ്ങള്‍; ഗാനം നിരസിച്ചതില്‍ പ്രതികരിച്ച് കെ സച്ചിദാനന്ദന്
തിരുവനന്തപുരം: കേരളഗാനത്തിനായി വരികള്‍ എഴുതിയ തന്നെ അപമാനിച്ചെന്ന പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ആരോപണത്തില്‍ പ്രതികരിച്ച് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാന്ദന്. ശ്രീകുമാരന്‍ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തില്‍ ക്ലീഷേ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞ അക്കാദമി അധ്യക്ഷന്‍ പാട്ടില്‍ തിരുത്തല്‍ വരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരന്‍ തമ്പി തയ്യാറായില്ലെന്നും പറഞ്ഞു.
ഹരിനാരായണന്റെ പാട്ടാണ് കമ്മിറ്റി അംഗീകരിച്ചത്. പാട്ടിന് ബിജിപാല്‍ സംഗീതം നല്‍കുമെന്നും കെ. സച്ചിദാന്ദന് പ്രതികരിച്ചു. കവികളും പ്രഗല്ഭരും അടങ്ങിയ കമ്മിറ്റിയാണ് പാട്ട് തെരഞ്ഞെടുത്തത്. തമ്പിയുടെ പാട്ട് കമ്മിറ്റിയില്‍ ഒരാള്‍ക്കും അംഗീകരിക്കാന്‍ തോന്നിയില്ല.
പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ചെറിയ കാര്യങ്ങളെ വലിയ വിവാദങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ മാറ്റുകയാണെന്നും സച്ചിദാന്ദന് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് വേണ്ടി കേരള ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് തന്നെ അപമാനിച്ചുവെന്നായിരുന്നു ശ്രീകുമാരന്‍ തമ്പി കഴിഞ്ഞ ദിവസം ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."