യൂണിയൻ കോപ്പിൽ വൻ ഡിസ്കൗണ്ടുകൾ; 2,500 ഇനങ്ങളിൽ 65% വരെ കിഴിവ്
ദുബൈ: 2,500 ഇനങ്ങളിൽ വൻ കിഴിവുകൾ വാഗ്ദാനം ചെയ്ത് യൂണിയൻ കോപ്പ്. ഫെബ്രുവരി മുഴുവൻ നീളുന്ന പ്രമോഷണൽ കാംപയിനുകളുടെ പരമ്പര തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് വിവിധ വിഭാഗങ്ങളിലായി 50% മുതൽ 65% വരെ കിഴിവുകൾ ആസ്വദിക്കാം. റമദാനായുള്ള തയ്യാറെടുപ്പുകൾ ഉൾപ്പെടെയുള്ള ഈ സംരംഭങ്ങൾ യൂണിയൻ കോപ്പിൻ്റെ ലക്ഷ്യങ്ങളെയും ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ മത്സരാധിഷ്ഠിത വിലയിൽ ലഭ്യമാക്കി ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക വെബ്സൈറ്റ്, എസ്എംഎസ് അറിയിപ്പുകൾ, സ്മാർട്ട് ആപ്ലിക്കേഷൻ, മറ്റ് പരസ്യ മാധ്യമങ്ങൾ എന്നിവയുൾപ്പെടെയുള്ള യൂണിയൻ കോപ്പിൻ്റെ വൈവിധ്യമാർന്ന ചാനലുകളിലൂടെ ഫെബ്രുവരിയിലെ ഓരോ പ്രമോഷണൽ കാമ്പയിനും ജനങ്ങളെ അറിയിക്കുന്നു. ഭക്ഷ്യ-ഭക്ഷണേതര ഇനങ്ങളിൽ വിപുലമായ കിഴിവുകളോടെ, ഉപഭോക്താക്കൾക്ക് പച്ചക്കറികൾ, പഴങ്ങൾ, പാലുൽപ്പന്നങ്ങൾ, മാംസം, മധുരപലഹാരങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, അരി, എണ്ണ എന്നിവയും മറ്റും വാങ്ങുമ്പോൾ ലാഭം പ്രതീക്ഷിക്കാം.
1982ൽ തൊഴിൽ മന്ത്രാലയത്തിന് കീഴിൽ ദുബൈ ആസ്ഥാനമായി രൂപീകൃതമായ യൂണിയൻ കോപ്പ് യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സംഘമാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."