മോദിയുടെ ഭരണത്തില്‍ കടുത്ത അനീതി; ,സാധാരണക്കാരെ പ്രതിസന്ധിയിലാക്കി: ഖാര്‍ഗെ
തൃശൂര്‍: കോണ്‍ഗ്രസിന്റെ മഹാജനസഭ തേക്കിന്‍കാട് മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉദ്ഘാടനം ചെയ്തു. രാഹുല്‍ ഗാന്ധിയെ ജനപ്രതിനിധിയാക്കിയ കേരളത്തിന് നന്ദി രേഖപ്പെടുത്തുന്നതായി ഖാര്‍ഗെ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ഖര്‍ഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളെ ഞെരുക്കുകയാണെന്നും കുറ്റപ്പെടുത്തി.
എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില ഇരട്ടിയായി. എല്ലാത്തിനോടും നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും രാജ്യത്തെ സാധാരണക്കാരെ പൂര്‍ണമായും പ്രതിസന്ധിയിലാക്കി. മോദിയുടെ ഭരണത്തിന്റെ കീഴില്‍ പാവപ്പെട്ടവര്‍ വീണ്ടും പാവപ്പെട്ടവരും ധനികര്‍ വീണ്ടും ധനികരുമായി മാറുന്നു. സ്ത്രീകളും ദലിത് പിന്നാക്കവിഭാഗങ്ങളും കടുത്ത അനീതി നേരിടുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരുലക്ഷം പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് അധ്യക്ഷന്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി ഉള്‍പ്പെടെ നേതാക്കളും വേദിയിലുണ്ട്.
മോദിയുടെ ഭരണത്തില്‍ കടുത്ത അനീതി; ,സാധാരണക്കാരെ പ്രതിസന്ധിയിലാക്കി: ഖാര്‍ഗെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."