യുഎഇയിൽ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ സ്ഥിരതാമസമാക്കിയ ഗാര്‍ഡന്‍സില്‍ വീടുകള്‍ ഒഴിയാന്‍ നോട്ടീസ്
ദുബൈ:മലയാളികള്‍ അടക്കമുള്ള ഒട്ടേറേ പ്രവാസികള്‍ സ്ഥിരതാമസമാക്കിയ ഗാര്‍ഡന്‍സില്‍ വീടുകള്‍ ഒഴിയാന്‍ നോട്ടീസ്.നവീകരണത്തിന്റെ ഭാഗമായി സോണ്‍ 2ല്‍ ആണ് ഒരു വര്‍ഷത്തിനകം വീടുകള്‍ ഒഴിയാന്‍ ആവിശ്യപ്പെട്ടു റിയല്‍ എസ്റ്റേറ്റ് നിര്‍മാണ കമ്പിനിയായ നക്കീല്‍ നോട്ടീസ് നല്‍കിയത്.നിലവിലുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ നിരപ്പാക്കി പുതിയവ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ്.
ഇത്രയും പേർ കൂട്ടത്തോടെ പുതിയ വീടുകൾ തേടിയിറങ്ങുമ്പോൾ കെട്ടിട വാടക ഉയരാൻ സാധ്യതയുണ്ട്. 25 വർഷത്തിലധികമായി ഒരേ വീട്ടിൽ താമസിക്കുന്ന പ്രവാസികൾ ഗാർഡൻസിലുണ്ട്. നിലവിലുള്ള കെട്ടിടങ്ങൾക്ക് കാലപ്പഴക്കമായതോടെ പുതിയ സൗകര്യങ്ങളോടെ പാർപ്പിട സമുച്ചയങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് വ്യാപക കുടിയൊഴിപ്പിക്കൽ. രാജ്യത്തെ റിയൽ എസ്റ്റേറ്റ് നിയമപ്രകാരമാണ് നൂറിലധികം വീടുകൾക്ക് മുൻകൂട്ടി നോട്ടീസ് നൽകിയത്.
ഘട്ടം ഘട്ടമായാണ് ഇവിടെ നവീകരണം നടക്കുക. ഫ്രീസോണുകളുമായുള്ള ദൂരക്കുറവ്, നല്ല സ്കൂളുകൾ തുടങ്ങിയ സൗകര്യങ്ങളാണ് മലയാളികളെ ഗാർഡൻസിലേക്ക് അടുപ്പിച്ചത്. നവീകരണം പൂർത്തിയാക്കി പുതിയ കെട്ടിടങ്ങൾ നിർമിച്ച ശേഷം നിലവിലെ വാടകക്കാർക്ക് തിരികെ വരാൻ പുതിയ വാടക കരാറും ഉയർന്ന വാടകയും നൽകേണ്ടി വരും.
Content Highlights:Notice to vacate houses in gardens where expatriates including Malayalis have settled in UAE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."