കൊളസ്‌ട്രോള്‍ കൂടുതലാണോ? ഈ ഭക്ഷണ വസ്തുക്കള്‍ ശീലമാക്കാം
ഇക്കാലത്ത് കൊളസ്‌ട്രോള്‍ എന്ന ജീവിതശൈലീരോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലവും ജീവിത രീതിയുമാണ് കൊളസ്‌ട്രോളിലേക്ക് നയിക്കുന്നത്.ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതിനാല്‍ തന്നെ പരിശോധനയിലൂടെ മോശം കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടുതലാണെന്ന് കണ്ടെത്തിയാല്‍ കൃത്യമായ ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും അതിനെ നിയന്ത്രിക്കേണ്ടതുണ്ട്.
കറുവാപ്പട്ടയില്‍ കാണപ്പെടുന്ന സിന്നമാല്‍ഡിഹൈഡ് എന്ന സംയുക്തം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ കൊളസ്‌ട്രോളുള്ളവര്‍ ആഹാരത്തില്‍ കറുവപ്പട്ട ഉള്‍പ്പെടുത്താം. കൂടാതെ മഞ്ഞള്‍ നിര്‍ബന്ധമായും കൊളസ്‌ട്രോളുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
മഞ്ഞളിനെ കുര്‍ക്കുമിനിന് ആന്റിഓക്‌സിഡന്റും ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഉലുവയും കൊളസ്‌ട്രോളിന് നല്ലൊരു പരിഹാരമാണ്.
ലയിക്കുന്ന നാരുകളാല്‍ സമ്പന്നമായ ഉലുവ ഭക്ഷണത്തില്‍ നിന്ന് കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കാനും ശരീരത്തില്‍ നിന്ന് അധിക കൊളസ്‌ട്രോള്‍ നീക്കം ചെയ്യാനും സഹായിക്കും. ഉലുവ പതിവായി കഴിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ വെളുത്തുള്ളിയില്‍ കാണപ്പെടുന്ന അല്ലിസിന്‍ എന്ന സംയുക്തവും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ പറ്റിയ ഘടകമാണ്. ഇതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മല്ലിയിലയും നെല്ലിക്കയും.
മല്ലിയിലയിലെ ആന്റി ഓക്‌സൈഡുകള്‍ കൊളസ്‌ട്രോളിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ നെല്ലിക്കയിലെ ആന്റി ഓക്‌സൈഡുകള്‍
ല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."