HOME
DETAILS

അറബ് രാജ്യങ്ങളില്‍ പൊണ്ണത്തടി കൂടുതല്‍ ഈ രാജ്യങ്ങളിൽ

  
backup
February 04 2024 | 16:02 PM

obesity-is-more-common-in-arab-countries

കുവൈത്ത് സിറ്റി:അറബ് രാജ്യങ്ങളില്‍ പൊണ്ണത്തടി ഏറ്റവും കൂടുതല്‍ എത് രാജ്യത്തെന്ന് അറിയാനുള്ള പഠന റിപ്പോര്‍ട്ട് പ്രകാരം ഖത്തറിലും, കുവൈത്തിലുമാണ് പൊണ്ണത്തടി കേസുകളില്‍ മുന്നിൽ നിൽക്കുന്നത്. മൂന്നാം സ്ഥാനത്താണ് സഊദി അറേബ്യയെന്നും പ്രമേഹം, എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. വലീദ് അല്‍ ബക്കര്‍ അടുത്തിടെ ഒരു പ്രഭാഷണത്തിനിടെ വെളിപ്പെടുത്തി.

 

 

 

 

സഊദി അറേബ്യയില്‍ 35.4 പേര്‍ക്കും അമിതവണ്ണമുള്ളതായി കണക്കാക്കപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ സഊദിയിലെ ഹായില്‍ മേഖലയാണ് പൊണ്ണത്തടിയില്‍ സഊദിയിൽ ഒന്നാമത്. ഹായില്‍ മേഖലയില്‍ 33.9 ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ 22.7 ശതമാനവും അല്‍ ഖസീമില്‍ 26.5 ശതമാനവും തബൂക്കില്‍ 25.2 ശതമാനവും പേര്‍ക്ക് പൊണ്ണത്തടിയുണ്ടെന്ന് ഡോ. വലീദ് അല്‍ ബക്കര്‍ വെളിപ്പെടുത്തി.

 

 

 

 

പ്രമേഹം, ഹൃദയസംബന്ധമായ തകരാറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സന്ധിവാതം, കാന്‍സര്‍ തുടങ്ങിയ വിവിധ രോഗങ്ങളുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറബി ദിനപത്രമായ സബ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ചലനക്കുറവ്, സന്ധി വേദന, കൂര്‍ക്കംവലി, നടുവേദന, ഉറക്ക അസ്വസ്ഥതകള്‍ എന്നിങ്ങനെ വിവിധ പ്രതികൂല ഫലങ്ങള്‍ക്ക് അമിതവണ്ണം കാരണമാവുന്നു.

 

 

 

പൊണ്ണത്തടി പ്രത്യുല്‍പാദനത്തെ ബാധിക്കുന്നു. ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങളെ കുറിച്ചും പോഷകാഹാര വിവരങ്ങളെ കുറിച്ച് എല്ലാവര്‍ക്കും ധാരണയുണ്ടാവണം. എല്ലാ ദിവസവും മതിയായ വ്യായാമത്തില്‍ ഏര്‍പ്പെടുകയും വേണം.

 

 

 

സ്‌കൂള്‍ കാന്റീനുകളിലെ അനാരോഗ്യകരമായ ഭക്ഷണശീലത്തേയും അല്‍ ബക്കര്‍ വിമര്‍ശിച്ചു. ഫാസ്റ്റ് ഫുഡ്, ടിന്‍ ഫുഡ് ഭക്ഷണം പരമാവധി നിരുല്‍സാഹപ്പെടുത്തുകയും കുറഞ്ഞ കലോറിയുള്ള ബദലുകള്‍ നല്‍കുകയും വേണം. അമിതവണ്ണത്തെ ചെറുക്കുന്നതിന് ശാരീരിക വിദ്യാഭ്യാസ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഓരോ ഭക്ഷണത്തിലെയും കലോറിയും പോഷക ആവശ്യകതകളും തിരിച്ചറിയാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് വിദ്യാഭ്യാസ കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights:Obesity is more common in Arab countries



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago