HOME
DETAILS

ക്ഷേമ പെന്‍ഷന്‍ ഓണത്തിനു മുന്‍പ് വീട്ടിലെത്തും; ഉറപ്പില്ലാതെ ധനവകുപ്പ്

  
backup
August 17 2016 | 18:08 PM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81

തിരുവനന്തപുരം: ഓണത്തിനു മുന്‍പ് ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ കര്‍മപദ്ധതി തയാറാക്കി. സഹകരണ ബാങ്കുകളിലെ ബില്‍ കലക്ടര്‍ മുഖാന്തിരവും കാര്‍ഷിക വികസന ബാങ്കുകള്‍, പ്രാദേശിക സൊസൈറ്റികള്‍ എന്നിവ വഴിയുമാണ് കുടിശിക ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ തുക വീടുകളിലെത്തിക്കുക. പക്ഷേ ഈ പദ്ധതി എത്രകണ്ട് വിജയമാകുമെന്ന് ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഉറപ്പു പറയുന്നില്ല. ഓണത്തിനു മുന്‍പ് കിട്ടിയാല്‍ കിട്ടി എന്നു പറയാമെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്.

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സംസ്ഥാന പെന്‍ഷന് അര്‍ഹതയുണ്ടെങ്കില്‍ രണ്ടു പെന്‍ഷനും നല്‍കും. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ധനകാര്യ വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം 600 മുതല്‍ 1500 രൂപ വരെ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നവര്‍ക്ക് 1000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ പോസ്റ്റ് ഓഫിസ് വഴി വിതരണം ചെയ്ത പെന്‍ഷന്‍ പലര്‍ക്കും ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇടതുസര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ എങ്ങനെ നടപ്പിലാക്കാമെന്ന് രൂപരേഖ തയാറാക്കിയിരുന്നില്ല. കഴിഞ്ഞ മന്ത്രിസഭായോഗമാണ് സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യാമെന്ന് തീരുമാനിച്ചത്.

നേരത്തെ ധനമന്ത്രി തോമസ് ഐസക് കുടുംബശ്രീയുടെ നാട്ടുകൂട്ടം വഴി വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ഇത്രയും പണം എന്ത് അടിസ്ഥാനത്തില്‍ അവരെ ഏല്‍പ്പിക്കുമെന്നും പണം നഷ്ടമായാല്‍ ആര്‍ക്കെതിരേ നടപടി എടുക്കുമെന്നുമുള്ള ധനവകുപ്പിന്റെ ചോദ്യത്തിന് കുടുംബശ്രീ കൈമലര്‍ത്തി.

തുടര്‍ന്നാണ് സഹകരണമന്ത്രിയുമായി ആലോചിച്ച് സഹകരണ ബാങ്കുകളും സൊസൈറ്റികളും വഴി നല്‍കാന്‍ തീരുമാനിച്ചത്. ഇതിനായി ധനകാര്യ ഉദ്യോഗസ്ഥരും സഹകാരണ ഉദ്യേഗസ്ഥരും വകുപ്പുമന്ത്രിമാരുമായി ആദ്യവട്ട ചര്‍ച്ച നടന്നു. ഇപ്പോള്‍ മന്ത്രി തോമസ് ഐസക് അമേരിക്കയിലാണ്. നാളെ മടങ്ങിയെത്തും. നാളെയോ മറ്റന്നാളോ വീണ്ടും ചര്‍ച്ച നടക്കും. അടുത്ത ആഴ്ച മുഴുവന്‍ തുകയും വിതരണം ചെയ്യാനുള്ള നടപടി ആരംഭിക്കും.

ഏതാണ്ട് 3,000 കോടിയാണ് ക്ഷേമ പെന്‍ഷനുകള്‍ക്കായി വേണ്ടത്. ഇത് സഹകരണ ബാങ്കുകളില്‍ നിന്നു വായ്പയായി എടുക്കാനാണ് തീരുമാനം. ഓണക്കച്ചവടം കഴിഞ്ഞ് പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്നു തിരിച്ചടക്കാനാണ് ധനമന്ത്രി പദ്ധതി തയാറാക്കിയിരിക്കുന്നത്. മൂന്നുമാസത്തെ കാലയളവിലാണ് വായ്പ എടുക്കുന്നതെന്നുമറിയുന്നു.

31,99,416 പേരാണ് സംസ്ഥാനത്ത് വിവിധ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളായുള്ളത്. ഇതില്‍ 9,78,588 പുരുഷന്‍മാരും 22,20,828 സ്ത്രീകളും ഉള്‍പ്പെടും. ഇവരില്‍ 12,21,774 പേര്‍ വാര്‍ധക്യകാല പെന്‍ഷന്‍കാരും 10,86,775 പേര്‍ വിധവകളുമാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 5,02,506, മാനസിക വൈകല്യമുള്ളവര്‍ 11,872, അംഗപരമിതര്‍ 3,07,122, അവിവാഹിതരായ 50 വയസിനു മുകളിലുള്ള സ്ത്രീകള്‍ 69,367 എന്നിങ്ങനെയാണു ക്ഷേമ പെന്‍ഷനുകള്‍ കൈപറ്റുന്നവര്‍. ആകെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 1,18,433 പേര്‍ പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരും 5,60,668 പേര്‍ പട്ടികവര്‍ഗത്തില്‍ പെടുന്നവരുമാണ്. ആകെയുള്ള 31.99 ലക്ഷം പേരില്‍ 18.60 ലക്ഷം പേര്‍ക്ക് പോസ്റ്റ് ഓഫിസ് അക്കൗണ്ടുകള്‍ വഴിയാണ് നേരത്തെ പെന്‍ഷന്‍ നല്‍കിയിരുന്നത്. 8.30 ലക്ഷം പേര്‍ ബാങ്കുകളിലെ അക്കൗണ്ടുകള്‍ ഡി.ബി.ടിയുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത രോഗികളുള്‍പ്പെടെ 4,86,031 പേര്‍ക്ക് മണിയോര്‍ഡറായും പെന്‍ഷന്‍ നല്‍കുന്നു. അതേ സമയം, ക്ഷേമ പെന്‍ഷനുകളുടെ ഒരു വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. ഡി.ബി.ടി വഴി മാത്രമേ പെന്‍ഷന്‍ നല്‍കാവൂവെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നേരിട്ട് പെന്‍ഷന്‍ നല്‍കുമ്പോള്‍ കേന്ദ്രത്തില്‍ നിന്നും ചോദ്യമുണ്ടാകാം. എന്തായാലും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്രയും പേര്‍ക്ക് പെന്‍ഷന്‍ തുക എത്തിക്കാന്‍ കഴിയുമോ എന്ന് ധനകാര്യ വകുപ്പിനു തന്നെ ഉറപ്പില്ലാത്ത അവസ്ഥയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  5 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  6 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  10 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago