HOME
DETAILS
MAL
കുട്ടിയോടൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു; വിവാഹ മോചിതയായത് ഒരാഴ്ച മുൻപ്
backup
February 05 2024 | 03:02 AM
കുട്ടിയോടൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു; വിവാഹ മോചിതയായത് ഒരാഴ്ച മുൻപ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസുകാരൻ മകനൊപ്പം ട്രെയിനിനു മുന്നിൽ ചാടിയ മാതാവ് മരിച്ചു. കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കൽവിള വീട്ടിൽ ജർമി (34) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ആദിഷ് (5)നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപാണ് ഭർത്താവിൽ നിന്നു ജെർമി വിവാഹ മോചനം നേടിയിരുന്നു.
ഇന്നലെ വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം. പാളത്തിലൂടെ മകനൊപ്പം നടന്നെത്തിയ ഇരുവരെയും ട്രെയിൻ ഇടിച്ചു വീഴ്ത്തി. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് എടുത്ത ട്രെയിനിനു വേഗം കുറവായിരുന്നതിനാൽ തട്ടിയതോടെ ജർമി പാളത്തിലേക്കു വീണു. തലയ്ക്കേറ്റ പരുക്കാണ് മരണകാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."