HOME
DETAILS
MAL
ക്ഷേമപെന്‍ഷനുകളില്‍ ഇത്തവണയും വര്‍ധനയില്ല;കൃത്യമായി നല്‍കാന്‍ നടപടികള്‍
backup
February 05 2024 | 06:02 AM
ക്ഷേമപെന്‍ഷനുകളില്‍ ഇത്തവണയും വര്‍ധനയില്ല;കൃത്യമായി നല്‍കാന്‍ നടപടികള്‍
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്‍ഷനുകളില്‍ ഇത്തവണയും വര്‍ധനയില്ല. കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരെന്ന് ധനമന്ത്രി പറഞ്ഞു. അനുകൂല നിലപാട് സ്വീകരിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനു മേല്‍ പഴിചാരിയായിരുന്നു ധനമന്ത്രിയുടെ പ്രസംഗം.
നിലവില്‍ 1600 രൂപയാണ് ക്ഷേമപെന്‍ഷന്‍. ജനുവരിയിലെ പെന്‍ഷന്‍ കൂടി ചേര്‍ത്താല്‍ ഇപ്പോള്‍ തന്നെ 5 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്.
സംസ്ഥാനത്തെ 62 ലക്ഷം ആളുകള്‍ക്കാണ് സര്‍ക്കാര്‍ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നല്‍കുന്നത്. ഒരു മാസം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 900 കോടി രൂപയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."