യാഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍; ബജറ്റിനെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി മാറ്റി: വി.ഡി സതീശന്‍
യാഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍; ബജറ്റിനെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി മാറ്റി: വി.ഡി സതീശന്‍
തിരുവനന്തപുരം: യാഥാര്‍ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റിന്റെ വിശ്വാസ്യതയെയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തകര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബജറ്റിനെ പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് രേഖകള്‍ക്ക് പവിത്രതയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിന് വേണ്ടിയുള്ള രേഖയാത്തി ബജറ്റ് ഡോക്യുമെന്റിനെ മാറ്റി. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തി. താങ്ങുവില 10 രൂപ വര്‍ദ്ധിപ്പിച്ച് റബ്ബര്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തത്. പരിതാപകരമായ ധനസ്ഥിതി മറച്ചുവെക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്. നികുതി നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ല. വാറ്റ് നികുതി കുടിശ്ശിക പിരിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമാണ്. സര്‍ക്കാറിന്റെ കൈയ്യില്‍ നയാപൈസയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ലൈഫ് മിഷന്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ 3% മാത്രമാണ് ചെലവാക്കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് കൂടുതല്‍ പരാമര്‍ശം.
വിശ്വാസത ഇല്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ക്ളീഷേയായ കമ്മ്യൂണിസ്റ്റ് പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ധനസ്തിതി മറച്ചു വെച്ചു. മുന്‍പ് പ്രഖ്യാപിച്ച പാക്കേജുകളില്‍ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. എന്നിട്ട് വീണ്ടും പണം വകയിരുത്തിയെന്ന് പ്രഖ്യാപിക്കുകയാണ്. നാട്ടുകാരെ പറ്റിക്കുകയാണ്. നികുതി നിര്‍ദേശങ്ങള്‍ പ്രായോഗികം അല്ല. വളരെ കുറച്ച് കാര്യങ്ങളില്‍ മാത്രമെ പ്രയോജനമുള്ളുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."