HOME
DETAILS

നിലക്കുമോ ഗസ്സയില്‍ നിന്നുള്ള വാര്‍ത്തകളും; വടക്കന്‍ ഗസ്സയില്‍ ഇനി ശേഷിക്കുന്നത് 40 മാധ്യമപ്രവര്‍ത്തകര്‍ മാത്രം

  
backup
February 05 2024 | 08:02 AM

only-40-journalists-remain-in-northern-gaza12

നിലക്കുന്നു ഗസ്സയില്‍ നിന്നുള്ള വാര്‍ത്തകളും; വടക്കന്‍ ഗസ്സയില്‍ ഇനി ശേഷിക്കുന്നത് 40 മാധ്യമപ്രവര്‍ത്തകര്‍ കൂടി

ഫലസ്തീനില്‍ 121 ദിവസം പിന്നിടുന്ന വംശഹത്യയുടെ വാര്‍ത്തകളെ കുറിച്ച് പക്ഷേ ലോകം ഇപ്പോള്‍ അധികമൊന്നും സംസാരിക്കുന്നില്ല. മാധ്യമങ്ങള്‍ക്കും ഇപ്പോള്‍ വലിയ താല്‍പര്യമില്ല ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍. ആ ഇത്തിരി പ്രദേശത്തിനു മേല്‍ ഇപ്പോഴും നിലക്കാതെ ബോംബ് മഴ പെയ്തു കൊണ്ടിരിക്കുന്നതും നൂറുകണക്കിന് ജീവനുകള്‍ എരിഞ്ഞു തീരുന്നതും ചോര്‍ന്നൊലിക്കുന്ന ടെന്റുകള്‍ക്കു മേല്‍ മഴപെട്ടുന്നതും മാറ്റിയുടുക്കാനൊരു ചീളു പോലുമില്ലാതെ അവിടുത്തെ കുഞ്ഞുങ്ങള്‍ തണുത്ത് വിറക്കുന്നതും ഒരഭയസ്ഥാനം പോലും ഇല്ലാതവര്‍ നിസ്സഹായരാവുന്നതും ഒന്നും ഇപ്പോള്‍ വാര്‍ത്തയേ അല്ല. വല്ലപ്പോഴും അവിടെനിന്ന് തീതുപ്പുന്ന യുദ്ധവിമാനങ്ങള്‍ക്കു കീഴെ നിന്ന് അവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന ഇത്തിരി വിവരങ്ങള്‍ പോലും നിലക്കുന്ന അവസ്ഥയിലേക്ക് ഗസ്സ നീങ്ങുകയാണെന്നതാണ് ഇപ്പോള്‍ പുറത്തു വരുന്നു. ഇനി 40 മാധ്യമപ്രവര്‍ത്തകര്‍ കൂടിയേ വടക്കന്‍ ഗസ്സയില്‍ ശേഷിക്കുന്നുള്ളൂ. അവര്‍ തന്നെ ഉപരോധത്തിലും തീര്‍ത്തും ഒറ്റപ്പെട്ട നിലയിലുമാണ്. ഭക്ഷണമുള്‍പെടെ എന്തെങ്കിലും അവശ്യ സാധനങ്ങള്‍ അവരിലേക്കെത്തിക്കാന്‍ യാതൊരു വഴിയുമില്ലെന്ന് ഫലസ്തീന്‍ ജേര്‍ണലിസ്റ്റ് സിന്‍ഡിക്കേറ്റിന്റെ ജനറല്‍ സെക്രട്ടറിയേറ്റ് അംഗമായ ഷാരൂഖ് അല്‍ അസദ് പറയുന്നു.

തങ്ങള്‍ സയണിസ്റ്റ് സേനയുടെ നിരീക്ഷണത്തിലാണെന്ന ഭീതിദമായ വല്ലാത്തൊരവസ്ഥയിലാണ് അവിടെ ശേഷിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ജീവിക്കുന്നത്. ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത സംഭവമാണിത്- അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തങ്ങളുടെ കുടംബാംഗങ്ങളേയും അയല്‍വാസികളേയും പ്രിയപ്പെട്ടവരേയും തെരഞ്ഞുപിടിച്ച് കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ സൈനികരുടെ ക്രൂരതകളെ അതിജീവിക്കുക എന്നത് തന്നെയാണ് ഇന്ന് ഗസ്സയിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒക്ടോബര്‍ ഏഴുമുതല്‍ ഗസ്സയില്‍ ചുരുങ്ങിയത് 85 മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സി.പി.ജെ പുറത്തു വിട്ട കണക്ക്. ഇതില്‍ 78 ഫലസ്തീനികളാണ്. 16 മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും 25 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലുപേരെയാണ് കണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി രണ്ടിന് പുറത്തു വിട്ട കണക്കാണിത്. 70 മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്.

ലോകത്ത് നടന്ന മറ്റ് യുദ്ധങ്ങളിലേതിനേക്കാള്‍ വളരെ മാരകമായ തോതില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഉള്ളത്. 2022 തുടങ്ങിയ റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ 17 മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് അത്രയും കാലയളവില്‍ മരിച്ചത്. 2003 ല്‍ തുടങ്ങിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തില്‍ കൂടുതല്‍ ജേണലിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

2003 മുതല്‍ തുടങ്ങിയ സംഭവത്തില്‍ 283 ജേണലിസ്റ്റുകളാണ് ഇതുവരെയായി മരണപ്പെട്ടത്. അത് പക്ഷേ ഗസ്സയില്‍ ഇപ്പോള്‍ നടക്കുന്നതു പോലെ, വളരെ കുറഞ്ഞ സമയം കൊണ്ടുള്ള ഉയര്‍ന്ന കൊലപാതക സംഖ്യയല്ല. പാലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകരുടെ മരണസംഖ്യ ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത എന്നാണ് അന്വേഷണ സംഘടനകള്‍ വ്യക്തമാക്കുന്നത്. ആധുനികലോകം കണ്ട ഏറ്റവും ക്രൂരമായ യുദ്ധം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് രണ്ടാം ലോകമഹായുദ്ധമാണ്. ആറു വര്‍ഷത്തോളം നീണ്ടുനിന്ന യുദ്ധത്തില്‍ 69 മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് കൊല്ലപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകരെ ടാര്‍ഗറ്റ് ചെയ്യുന്നില്ല എന്നാണ് ഇസ്‌റാഈല്‍ ഇപ്പോഴും വാദിച്ചു കൊണ്ടിരിക്കുന്നത്. നിരന്തരമായ ബോംബിങ്ങിലൂടെ മുപ്പതിനായിരത്തോളം സിവിലിയന്മാര്‍ കൊല്ലപ്പെട്ട ഗസ്സയില്‍ അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരായി പോയി എന്നത് സ്വാഭാവികമെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇതില്‍ സാധാരണത്വമല്ല നിലനില്‍ക്കുന്നതെന്ന് കാണുന്നവര്‍ക്ക് മനസ്സിലാക്കാം. മറിച്ച് തങ്ങള്‍ കൃത്യമായ ടാര്‍ഗറ്റിങ്ങിന് ഇരയാണ് എന്നാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഓരോ ജേര്‍ണലിസ്റ്റുകളും ഗുരുതരമായ പരിക്കുകളോടെ റിപ്പോര്‍ട്ടിംഗ് തുടര്‍ന്നുകൊണ്ടിരിക്കുന്ന അവരുടെ സഹപ്രവര്‍ത്തകരും ലോകത്തിനുമുന്നില്‍ തുറന്നു കാണിച്ചു കൊണ്ടേയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago