ലഖ്നൗ ജില്ലാ ജയിലിലെ പരിശോധനയില്‍ എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത് 63 പേര്‍ക്ക്; ആശങ്ക
ലഖ്നൗ ജില്ലാ ജയിലിലെ പരിശോധനയില്‍ എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത് 63 പേര്‍ക്ക്; ആശങ്ക
ലഖ്നോ: ലഖ്നോ ജില്ലാ ജയിലില്‍ 37 തടവുകാര്‍ക്ക് കൂടി എച്ച് ഐ വി ബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 63 ആയി ഉയര്‍ന്നു. എച്ച് ഐ വി ബാധിതരായ എല്ലാ തടവുകാരും ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ഗവണ്മെന്റ് കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
എച്ച്.ഐ.വി. പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗത്തിനും മയക്കുമരുന്ന് ഉപയോഗത്തിന്റെ ചരിത്രമുള്ളതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ജയിലില്‍ എത്തിയതിന് ശേഷം ആര്‍ക്കും എച്ച്.ഐ.വി. ബാധിച്ചിട്ടില്ലെന്നും ഉപക്ഷേിക്കപ്പെട്ടതും അണുബാധിതമായ സിറിഞ്ചുകളില്നിന്നുമാണ് വൈറസ് ബാധ ഉണ്ടായതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജയിലില്‍ എച്ച്.ഐ.വി രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ജയിലിലെ മൊത്തത്തിലുള്ള ആരോഗ്യ, സുരക്ഷാ നടപടികളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വൈറസിന്റെ ഉറവിടം സംബന്ധിച്ചും അതിന്റെ തുടര്‍ വ്യാപനം തടയുന്നതിനും അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."