ഗാസയില്‍ വെടിനിര്‍ത്തണമെന്ന് ഫ്രഞ്ച് പാര്‍ലമെന്റ് അംഗങ്ങള്‍; ആവശ്യപ്പെട്ടത് റഫ അതിര്‍ത്തിയിലെത്തിയ സംഘം
ഗാസ നിവാസികള്‍ക്ക് മേല്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഇസ്‌റാഈലിനോട് ആവശ്യപ്പെട്ട് ഫ്രഞ്ച് പാര്‍ലമെന്റിലെ പ്രതിനിധി സംഘം. റഫ അതിര്‍ത്തിയിലെത്തിയ പതിനഞ്ചംഗ പാര്‍ലമെന്റ് അംഗങ്ങളാണ് ഇസ്‌റാഈലിനോട് വെടിനിര്‍ത്തല്‍ നടത്താന്‍ ആവശ്യപ്പെട്ടത്.
ഇതിന് പുറമെ ഗാസയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുക, ഫലസ്തീനികള്‍ക്കെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുക, ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടത്തുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുക, എന്നീ നിര്‍ദേശങ്ങളും ഫ്രഞ്ച് സംഘം മുന്നോട്ട് വെച്ചു.
ഐക്യരാഷ്ട്രസഭ പ്രമേയങ്ങളിലൂടെ മുന്നോട്ടുവെച്ച ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ഇസ്‌റാഈല്‍ മാനിക്കണമെന്നും, തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി ഇരു രാജ്യങ്ങളും മുന്‍കൈയ്യെടുക്കണമെന്നും ഫ്രഞ്ച് എം.പിയായ എറിക് കോക്വിറല്‍ പറഞ്ഞു.
Avec les salariés de l’UNWRA à la frontière à Rafah pic.twitter.com/r0LAqJcAF2
— Thomas Portes (@Portes_Thomas) February 4, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."