HOME
DETAILS

റോഡ്‌ പണി വിവാദം: മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, അപക്വമെന്ന് വിലയിരുത്തൽ

  
backup
February 06 2024 | 03:02 AM

cpm-state-secretariat-criticize-minister-muhammed-riyas

റോഡ്‌ പണി വിവാദം: മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, അപക്വമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട റോഡ് വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. മന്ത്രിയുടെ പ്രസംഗം അപക്വമെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള പ്രസംഗം അപക്വമെന്നാണ് സെക്രട്ടറിയേറ്റിന്റെ കണ്ടെത്തൽ. വിഷയത്തിലുള്ള അതൃപ്തി സെക്രട്ടേറിയറ്റ് മന്ത്രിയെ അറിയിച്ചു.

കഴിഞ്ഞ ദിവസത്തെ യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം വിമർശനമുന്നയിച്ചത്. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും യോഗം വിലയിരുത്തി. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് കരാറുകാരുമായി ദുരൂഹ ഇടപാടുകളുണ്ടെന്ന ധ്വനിയോടെയുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായത്.

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനവും അതിന് മറുപടിയെന്നോണം പൊതുവേദിയിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസംഗവും ഉണ്ടായത്. കരാറുകാരെ തൊട്ടപ്പോൾ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുയോഗത്തിൽ കടകംപള്ളിയെ ലക്ഷ്യമിട്ട് മുഹമ്മദ് റിയാസ് പ്രസംഗിച്ചിരുന്നു. ഇതാണ് വിവാദമായത്. റിയാസിന്റെ നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വലിയ അതൃപ്തിയുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ഇത് പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ റിയാസിനെതിരെ വിമർശനവുമായി എത്തിയത്.

പാര്‍ട്ടി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭക്ക് എതിരായി പോലും വ്യാഖ്യാനിക്കാവുന്ന പ്രയോഗമാണ് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയത് എന്ന രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയായത്. എംവി ഗോവിന്ദൻ അടക്കം മുതിര്‍ന്ന നേതാക്കളിൽ മിക്കവരും റിയാസിന്‍റെ നടപടി തെറ്റെന്ന് വിലയിരുത്തി. പ്രസംഗത്തിൽ ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നായിരുന്നു സെക്രട്ടേറിയറ്റ് യോഗത്തിന്റെ പൊതു നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  21 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  21 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  21 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  21 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  21 days ago