HOME
DETAILS

ഗ്യാന്‍വാപി മസ്ജിദില്‍ പൂജാ മണി സ്ഥാപിക്കണം; പുതിയ ആവശ്യവുമായി ഹരജിക്കാര്‍

  
backup
February 06 2024 | 04:02 AM

devotees-demand-to-install-bell-in-southern-cellar-of-gyanvapi-mosque

ഗ്യാന്‍വാപി മസ്ജിദില്‍ പൂജാ മണി സ്ഥാപിക്കണം; പുതിയ ആവശ്യവുമായി ഹരജിക്കാര്‍

ന്യൂഡല്‍ഹി/ലഖ്‌നൗ: ഗ്യാന്‍വാപിയില്‍ പൂജാ അനുമതി ലഭിച്ചതിനു പിന്നാലെ മസ്ജിദില്‍ മണി ഉള്‍പ്പെടെയുള്ള പൂജാ സാമഗ്രികള്‍ സ്ഥാപിക്കാന്‍ അനുമതി തേടി ഹരജിക്കാരായ ഹിന്ദുസ്ത്രീകള്‍. അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി. വിഗ്രഹങ്ങള്‍ സ്ഥാപിച്ച് പൂജ തുടങ്ങിയ തെക്കേ അറയില്‍ മണി സ്ഥാപിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

ആരാധന നടക്കുന്ന സ്ഥലത്ത് 11 കി.ലോ ഭാരമുള്ള മണി സ്ഥാപിക്കണമെന്ന ആവശ്യവുമായി ഹരജിക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. മണിയുമായാണ് ഇവര്‍ കോടതിയിലെത്തിയത്. എത്രയും വേഗം പൂജ നടക്കുന്ന സ്ഥലത്ത് മണി സ്ഥാപിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ജില്ലാ മജിസ്‌ട്രേറ്റിനു നേരിട്ട് കണ്ട് അപേക്ഷ സമര്‍പ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ മജിസ്‌ട്രേറ്റ് സ്ഥലത്തില്ലാത്തതിനാല്‍ അപേക്ഷ നല്‍കി മടങ്ങുകയായിരുന്നു.

'പൂജ ആരംഭിച്ച ശേഷം പൂജാ മണിയുള്‍പെടെ മുഴുവന്‍ സാമഗ്രികളും ഞങ്ങള്‍ ജില്ലാ മജ്‌സട്രേറ്റിന് കൈമാറും. റിസീവര്‍ ആയതിനാല്‍ ദിവസവും പൂജക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ അദ്ദേഹം ഇത് സ്ഥാപിക്കണം.
ആരതി നടത്തുമ്പോള്‍, ശരിയായ സാമഗ്രികള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' ഹരജിക്കാരുടെ വാദം എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ. ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിക്കേണ്ട താമസം ഞങ്ങള്‍ അവിടെ പൂജാ മണി സ്ഥാപിക്കും. ഹരജിക്കാരുടെ വക്കീല്‍ സുധീര്‍ ത്രിപാഠി വ്യക്തമാക്കി. ഗ്യാന്‍വാപിയില്‍ നടക്കുന്ന പൂജ മുടക്കമില്ലാതെ തുടരുമെന്നും ഹരജിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൂജ തുടരുന്ന തെക്കേ അറയില്‍ ഉള്‍പ്പെടെ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു ഹരജി ഇന്നലെ വാരാണസി കോടതിയിലെത്തിയിരുന്നു. ഗ്യാന്‍വാപിയില്‍ ഹരജിക്കാരായ നാല് ഹിന്ദുസ്ത്രീകളില്‍ ഒരാളാണു ഹരജി നല്‍കിയത്. ഹരജി കോടതി നാളെ പരിഗണിക്കും.

അതിനിടെ, പള്ളിയില്‍ പൂജ അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരായ ഹരജി ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഗ്യാന്‍വാപിയില്‍ പൂജ അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയാണ് അലഹബാദ് ഹൈക്കോടതി ഇന്നു പരിഗണിക്കുന്നത്. ജസ്റ്റിസ് രോഹിത് രജ്ഞന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കഴിഞ്ഞയാഴ്ച ഹരജി പരിഗണിച്ച കോടതി മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഹരജി പരിഷ്‌കരിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു കോടതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago