'റബര്‍ താങ്ങുവിലയില്‍ വര്‍ധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ' അധിക്ഷേപ പരാമര്‍ശവുമായ പി.സി ജോര്‍ജ്ജ്
'റബര്‍ താങ്ങുവിലയില്‍ വര്‍ധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ' അധിക്ഷേപ പരാമര്‍ശവുമായ പി.സി ജോര്‍ജ്ജ്
അടൂര്‍: ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് പി.സി. ജോര്‍ജ്. മന്ത്രി ബാലഗോപാല്‍ നാണംകെട്ടവനെന്നും റബര്‍ താങ്ങുവിലയില്‍ വര്‍ധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നുമാണ് പി.സി. ജോര്‍ജിന്റെ പരാമര്‍ശം. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് അടൂരില്‍ നല്‍കിയ സ്വീകരണത്തിലാണ് പി.സി. ജോര്‍ജിന്റെ അധിക്ഷേപ പരാമര്‍ശം.
'കാശ് തന്നാല്‍ എ ബജറ്റ്. കാശ് തന്നില്ലെങ്കില്‍ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് മന്ത്രി. കെ.എം. മാണിയുടെ കാലത്ത് 170 രൂപ ഒരു കിലോ റബിന് തറവില പ്രഖ്യാപിച്ചു. ഈ ബജറ്റില്‍ ഈ തൊപ്പിയ മന്ത്രി 10 രൂപ കൂട്ടിയെന്ന്. അവന്റെ അപ്പന് കൊണ്ട് കൊടുക്കട്ടെ' പി.സി. ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ പ്രകടന പത്രികയില്‍ 250 രൂപ വില നല്‍കാമെന്ന് എഴുതി വെച്ചിട്ട് ഇപ്പോള്‍ 10 രൂപ ആക്കിയതിനാലാണ് താന്‍ വീട്ടില്‍ കൊണ്ടു കൊടുക്കാന്‍ പറയുന്നതെന്നും ജോര്‍ജ്ജ് വിശദീകരിച്ചു.
ഇന്നലെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം ബജറ്റിലാണ് റബര്‍ താങ്ങുവില 10 രൂപ കൂട്ടിയതായി പ്രഖ്യാപിച്ചത്. റബറിന്റെ താങ്ങുവില 170 നിന്ന് 180 രൂപയായാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. കോട്ടയം വെള്ളൂരില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡില്‍ നിന്ന് ലഭ്യമാക്കിയ സ്ഥലത്ത് 250 കോടി ചെലവിട്ട് റബര്‍ വ്യവസായ സമുച്ചയം സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, കേരള റബര്‍ ലിമിറ്റഡിന് ഒമ്പത് കോടി അനുവദിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."