മരണത്തിന്റെ ഡോക്ടര്‍: വെളിപ്പെടുത്തുന്നത് കൂടുതല്‍ ഭീകരം
മുംബൈ: മഹാരാഷ്ട്രയില്‍ പിടിയിലായ മരണത്തിന്റെ ഡോക്ടറില്‍ നിന്നും കൂടുതല്‍ ഭീതിതമായ വെളിപ്പെടുത്തലുകള്‍.തന്റെ സഹായിയും പ്രണയിനിയുമായ നഴ്സ് ഉള്‍പ്പെടെ രണ്ടു പേരെ കൂടി തട്ടാന്‍ ഇയാള്‍ പദ്ധതി ഇട്ടിരുന്നതായി സംശയം. ഡോ: സന്തോഷ് പോളെന്ന ഡത്ത് ഡോക്ടറെയാണ് കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റു ചെയ്തത്. ആറു പേരെ അമിതയളവില്‍ മരുന്ന് കുത്തിവച്ച് കൊന്നശേഷം തന്റെ കൃഷിയിടത്തിലും മറ്റുമായി കുഴിച്ചിട്ട ഡോക്ടറെയാണ് പൊലിസ് പിടികൂടിയത്.
കാണാതായ ഒരു സ്ത്രീയെക്കുറിച്ചുള്ള അന്വേഷണമാണ് ഇയാളെ പിടികൂടുന്നതില്‍ കലാശിച്ചത്. ഡോക്ടറുടെ ഫാം ഹൗസില്‍ മൂടാതെ കണ്ടെത്തിയ രണ്ടു കുഴികളാണ് പുതിയ വെളിപ്പെടുത്തലിലേക്ക് നയിച്ചത്. ഡോ.സന്തോഷ് പോളിന്റെ സതാരയിലെ ഫാംഹൗസിലാണ് തുറന്നുകിടന്ന രണ്ടു കുഴികള്‍ കൂടി കണ്ടെത്തിയത്. താന്‍ നടത്തിയ കൊലപാതകങ്ങള്‍ ജ്യോതി പുറത്തു പറയുമോ എന്ന സംശയമാണത്രെ അവളെ വധിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."