പാകിസ്താന് ഇന്ത്യയുടെ മറുപടി, കശ്മിരല്ല; ചര്‍ച്ച വേണ്ടത് അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍
ന്യൂഡല്‍ഹി: ജമ്മു കശ്മിര്‍ വിഷയത്തിലല്ല അതിര്‍ത്തികടന്നുള്ള ഭീകരതയെക്കുറിച്ച് ചര്‍ച്ചയാവാമെന്ന് പാകിസ്താന് ഇന്ത്യയുടെ മറുപടി. വിദേശകാര്യ സെക്രട്ടറി തലചര്‍ച്ചയ്ക്കായുള്ള പാക് ക്ഷണം തള്ളിയാണ് ഇന്ത്യ പ്രതികരിച്ചത്. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കത്തയച്ചത്.
പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരിയുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറിന് ഇസ് ലാമാബാദില്‍ ചര്‍ച്ച നടത്താമെന്നായിരുന്നു നിര്‍ദേശം. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഗൗതം ബംബാവലെ വഴിയാണ് ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ മറുപടി പാക് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. ജമ്മുകാശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അക്കാര്യത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യമേയില്ല. ജമ്മുവിലെ സാഹചര്യങ്ങളുടെ പേരില്‍ സ്വയം പ്രഖ്യാപിത ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ മുതിരേണ്ടതില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ പാകിസ്താന് ഒരു പങ്കുമില്ലെന്ന കാര്യം മറക്കേണ്ടെന്നു സൂചിപ്പിച്ചാണ് മറുപടിക്കത്തു നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."