പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ലൈസന്‍സിനായി അദ്ദേഹം അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അപേക്ഷയിലെ പിഴവ് കാരണം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ആവശ്യപ്പെട്ട അനുബന്ധ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. ഇതിനെ തുടര്‍ന്ന് ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു.
പാര്‍ക്ക് അടച്ച് പൂട്ടണമെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. യാതൊരു ലൈസന്‍സുമില്ലാതെയാണ് കക്കാടംപൊയിലിലെ കുട്ടികള്‍ക്കായുള്ള പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ഗുരുതരമായ ചട്ടലംഘനമാണ് ജനപ്രതിനിധിയെന്ന നിലയില്‍ നടത്തിയതെന്നാണ് ഹര്‍ജിയിലെ വാദം.
ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ പി വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് ഉണ്ടോ എന്നറിയിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടര്‍ന്നാണ് സര്‍ക്കാരിപ്പോള്‍ ലൈസന്‍സ് ഇല്ലെന്ന് അറിയിച്ചത്.
പി.വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."