ആറ് മാസം കൊണ്ട് ഒരു ലക്ഷത്തിലേറെ ബുക്കിങ്; വന്‍ ഡിമാന്‍ഡുമായി ഈ ബ്രാന്‍ഡ്
ദക്ഷിണകൊറിയന്‍ വാഹന ഭീമന്‍മാരായ കിയയ്ക്ക് ലോകമൊട്ടുക്കും വലിയ ആരാധക വ്യത്തമാണുള്ളത്. സ്‌റ്റെലും കരുത്തും കംഫര്‍ട്ടും ഒരുമിച്ച് ചേരുന്ന ഈ വാഹനം ഇന്ത്യയിലും ജനപ്രീതിയില്‍ ഒട്ടും പിന്നിലല്ല. 2019ല്‍ കെല്‍റ്റോസ് എന്ന എസ്.യു.വി ഇന്ത്യന്‍ നിരത്തിലേക്ക് അവതരിപ്പിച്ച് വാഹന പ്രേമികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച കിയ, പിന്നീട് വാഹനത്തെ പുതിയ രൂപത്തില്‍ അപ്‌ഡേറ്റ് ചെയ്ത് അവതരിപ്പിച്ചിരുന്നു. സെല്‍റ്റോസ് ഫെയ്‌സ് ലിഫ്റ്റ് എന്ന രൂപത്തില്‍ അവതരിപ്പിച്ച ഈ വാഹനത്തിന് വലിയ ജനപ്രീതിയാണ് രാജ്യത്തെ വാഹന പ്രേമികള്‍ക്കിടയിലുണ്ടായത്.
ജൂലൈ മാസത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെ ആറ് മാസം എന്ന ചുരുങ്ങിയ കാലയളവ് കൊണ്ട് വാഹനത്തിന് ഒരു ലക്ഷത്തിലേറെ ബുക്കിങ്ങുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു എന്ന വാര്‍ത്ത ഇപ്പോള്‍ അധികൃതര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ചൊവ്വാഴ്ചയായിരുന്നു കിയ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു അറിയിപ്പ് പുറത്ത് വന്നിരിക്കുന്നത്.
കൂടാതെ വാഹനത്തിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും കമ്പനിയിപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്.കിയയുടെ സെല്‍റ്റോസ് ഫെയ്‌സ് ലിഫ്റ്റ് മോഡല്‍ സ്വന്തമാക്കുന്നവരില്‍ 80 ശതമാനവും മോഡലിന്റെ ഉയര്‍ന്ന വേരിയന്റാണ് സ്വന്തമാക്കുന്നതെന്നും, മോഡലിന്റെ തന്നെ പെട്രോള്‍ വേരിയന്റിനാണ് മാര്‍ക്കറ്റില്‍ കൂടുതല്‍ ഡിമാന്‍ഡെന്നുമാണ് കമ്പനി പുറത്ത് വിട്ട പുതിയ വിവരങ്ങളിലുള്ളത്.
ഡീസല്‍ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 58 ശതമാനത്തിലധികം പേരാണ് പെട്രോള്‍ വേരിയന്റ് തെരെഞ്ഞെടുക്കുന്നത്.കൂടാതെ 2023 ജൂലൈ മുതല്‍ എല്ലാ മാസവും പുതിയ കിയ സെല്‍റ്റോസിന് ഏകദേശം 13,500 ബുക്കിംഗുകള്‍ ലഭിക്കുന്നതായി കമ്പനി വ്യക്തമാക്കി. 10.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് സെല്‍റ്റോസ് എക്‌സ്‌ഷോറൂമുകളില്‍ വില്‍ക്കുന്നത്.
അഞ്ച് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന വാഹനം HTE, HTK, HTK+, HTX, HTX+ വേരിയന്റുകളിലാണ് ഡീസല്‍ വേര്‍ഷനില്‍ വാങ്ങാന്‍ സാധിക്കുന്നത്.
Content Highlights:Kia Seltos SUV completes 1 lakh bookings within six months
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."