കെ.കെ.എം.എ മംഗഫ് ബ്രാഞ്ച് പുതിയ ഭരണ സമിതി നിലവിൽ വന്നു
KKMA Mangaf Branch New Management Committee has come into existence
കുവൈത്ത്: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ KKMA മംഗഫ് ബ്രാഞ്ച് പുതിയ ഭാരവാഹികളായി പ്രസിഡന്റ് സുബൈർ പാറ്റയിൽ ജനറൽ സെക്രട്ടറി ഗഫൂർ ഉള്ളൂർ, ഉസ്സൈൻ പി ഖജാഞ്ചി എന്നിവരെ തിരഞ്ഞെടുത്തു.
ബ്രാഞ്ച് വൈസ് പ്രസിഡന്റുമാരായി: ഷമീർ ബാവ, ഹഷ്മത് എ വി, മുഹമ്മദ് സഗീർ, അബ്ദുൾ ഷുക്കൂർ പി.പി മുഹമ്മദ് നബീൽ, ഇക്ബാൽ മുക്രി, നൗഷാദ് പി.ച്ച്, ഷഫീഖ് എം അഡ്മിൻ സെക്രട്ടറി, അഷറഫ് മുസ, എ.ടി സെക്രട്ടറി, മുഖ്‌ബീലിനെയും തിരഞ്ഞെടുത്തു.
ബ്രാഞ്ച് വാർഷിക ജനറൽ ബോഡി യോഗം മംഗഫ് മെമ്മറീസ് ഹാളിൽ വെച്ചു കേന്ദ്ര വൈസ് പ്രസീഡൻ്റ് എ.ച്ച് എ ഗഫൂർ ഉൽഘാടനം ചെയ്തു. കേന്ദ്ര പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ പ്രസംഗിച്ചു. പ്രസിഡൻ്റ് അബ്ദുൽ റഷീദ് വി. അധ്യക്ഷത വഹിച്ചു. ഹുസൈൻ പി വാർഷിക റിപ്പോർട്ടും സുബൈർ പി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഹംസ കുട്ടി, നിയാദ് എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു കേന്ദ്ര - സോൺ - ബ്രാഞ്ച് നേതാക്കൾ സംസാരിച്ചു.ബ്രാഞ്ച് ജനറൽ സെക്രട്ടറി ഗഫൂർ ഒള്ളൂർ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."